
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: യുഎഇയില്‍ സാന്നിധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായി ദുബൈ ജെഎല്‍ടിയില്‍ ലുലു ഡെയ്ലി ഉദ്ഘാടനം ചെയ്തു. ദൈനംദിന ഉത്പന്നങ്ങളുടെ വിപുലമായ ശേഖരവുമായാണ് പുതിയ ലുലു ഡെയ്ലി പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. ഗ്രോസറി,പഴം പച്ചക്കറി,ബേക്കറി,റോസ്ട്രി,വീട്ടുപകരണങ്ങള്‍,സൗന്ദര്യവര്‍ധക വസ്തുക്കള്‍ അടക്കം നിത്യജീവിതത്തില്‍ ആവശ്യമായ മുഴുവന്‍ ഉത്പന്നങ്ങളും ഒരുകുടക്കീഴില്‍ ലഭ്യമാക്കുകയാണ് ലുലു ഡെയ്ലി.
4200 ചതുരശ്രയടി വിസ്തീര്‍ണമുള്ള ലുലു ഡെയ്ലിയില്‍ സെല്‍ഫ് ചെക്ക് ഔട്ട് കൗണ്ടറുകള്‍ ഉള്‍പ്പെടെ സുഗമമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഷോപ്പിങ് കൂടുതല്‍ മികച്ചതാക്കാന്‍ ക്യുക്ക് ഹോം ഡെലിവറി സര്‍വീസും ഉറപ്പാക്കിയിട്ടുണ്ട്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഡോട്ട് കോം വെബ്സൈറ്റില്‍ നിന്നും ലുലു ആപ്പില്‍ നിന്നുമായി ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനാകും. ഗ്രോസറി ഉത്പന്നങ്ങള്‍ അടക്കം ക്യുക്ക് ഹോം ഡെലിവറി സര്‍വീസിലൂടെ വേഗത്തില്‍ ലഭിക്കും. ലുലു ഗ്ലോബല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സലിം എംഎ,ബയിങ് ഡയരക്ടര്‍ മുജീബ് റഹ്മാന്,ഫാഷന്‍ ബയിങ് സെന്‍ട്രല്‍ ഡയറക്ടര്‍ നിഷാദ് പി,ലുലു ദുബൈ ആന്റ് നോര്‍ത്തേണ്‍ എമിറേറ്റ്സ് ഡയരക്ടര്‍ ജയിംസ് വര്‍ഗീസ്,ദുബൈ റീജണല്‍ ഡയരക്ടര്‍ തമ്പാന് കെപി പങ്കെടുത്തു.