
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: പ്രമുഖ ഇമാറാത്തി ടിവി താരം റാസിഖ അല്‍ തരേഷ് (71) അന്തരിച്ചു. യുഎഇയിലെ ടെലിവിഷന്‍ പ്രോഗ്രാമുകളെയും നാടകത്തെയും രൂപപ്പെടുത്തുന്നതില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്ത കലാകാരിയാണ് റാസിഖ. ദീര്‍ഘനാളുകളായി അര്‍ബുദരോഗ ചികിത്സയിലായിരുന്ന താരം വെള്ളിയാഴ്ചയാണ് മരണത്തിനു കീഴടങ്ങുന്നത്. യുഎഇ വിനോദ വ്യവസായം മന്ത്രാലയം റാസിഖയുടെ നിര്യാണത്തില്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. ഒന്‍പതാം വയസില്‍ ശ്രദ്ധേയമായ വേഷത്തിലൂടെ കരിയര്‍ ആരംഭിച്ച അല്‍ തരേഷ് ഗള്‍ഫ് മേഖലയിലുടനീളം റമസാന്‍ ടിവി പ്രോഗ്രാമുകളുടെ പര്യായമായി മാറി. പ്രത്യേകിച്ചും ഹാസ്യ ചിത്രീകരണങ്ങളിലൂടെ അമ്മ വേഷത്തില്‍ പ്രേക്ഷകരുടെ മനംകവര്‍ന്നു. 90 എപ്പിസോഡുകളുള്ള കുട്ടികളുടെ ഷോയായിരുന്ന ‘അബു സാദ് ആന്റ് ഉം സാദ്’ എന്ന പരിപാടിയില്‍ ബലതാരമായാണ് അഭിനയ ലോകത്തേക്ക് കാലെടുത്തുവച്ചത്. പത്താം വയസില്‍ ‘അല്‍ മറാ’ എന്ന ഹ്രസ്വ ടെലിവിഷന്‍ വിവരണ പരമ്പരയില്‍ വേഷമിട്ടു. 1969ല്‍ പതിനഞ്ചാം വയസിലാണ് അബുദാബി റേഡിയോയില്‍ ചേര്‍ന്നത്. ആറു പതിറ്റാണ്ടു കാലം നീണ്ട അസാധാരണമായ കരിയറിനാണ് ഇതോടെ അന്ത്യം കുറിച്ചിരിക്കുന്നത്.