
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
റാസല്‍ഖൈമ: ഹൈസ്കൂള്‍ പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥി പ്രതിഭകളെ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമി ആദരിച്ചു. ഭരണാധികാരിയുടെ സഖര്‍ ബിന്‍ മുഹമ്മദ് സിറ്റിയിലെ കൊട്ടാരത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ നിരവധി വിദ്യാഭ്യാസ വിചക്ഷണരും വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുത്തു. ഉജ്വല വിജയം നേടിയ വിദ്യാര്‍ഥികളെയും അവരുടെ മാതാപിതാക്കളെയും അധ്യാപകരെയും ശൈഖ് സഊദ് അഭിനന്ദിച്ചു. ആത്മ സമര്‍പ്പണത്തോടെയും സ്ഥിരോത്സാഹത്തോടെയും ഉന്നതമായ അക്കാദമിക് വിജയം നേടിയെടുക്കുകയും നിര്‍ണായക വിദ്യാഭ്യാസ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്ത വിദ്യാര്‍ഥികളെ ഭരണാധികാരി പ്രത്യേകം പ്രശംസിച്ചു. മുന്നോട്ടുള്ള അക്കാദമിക് യാത്രയില്‍ അവരുടെ തുടര്‍ച്ചയായ വിജയത്തിന് അദ്ദേഹം ആശംസകള്‍ നേര്‍ന്നു. സമഗ്രവും സുസ്ഥിരവുമായ വികസനത്തിന്റെ മൂലക്കല്ലാണ് വിദ്യാഭ്യാസമെന്ന് അദ്ദേഹം വ്യക്തമാക്കി.
സാമൂഹിക പുരോഗതിയുടെ അടിത്തറയായി കണക്കാക്കി വിദ്യാഭ്യാസ മേഖലയോടുള്ള യുഎഇയുടെ അചഞ്ചലമായ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു. ആജീവനാന്ത പഠനം പ്രോത്സാഹിപ്പിക്കുകയും നവീകരണത്തെയും സാങ്കേതിക വിദ്യയെയും പിന്തുണയ്ക്കുകയും മികച്ച വിദ്യാഭ്യാസ രീതികള്‍ നടപ്പിലാക്കുകയും ആഗോള മാനദണ്ഡങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നതില്‍ രാജ്യം കൈവരിച്ച അസാധാരണമായ മുന്നേറ്റങ്ങളെ അദ്ദേഹം എടുത്തുപറഞ്ഞു.
ദേശീയ വിദ്യാഭ്യാസ സമ്പ്രദായത്തെ വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും ആവശ്യങ്ങള്‍ക്ക് അനുസൃതമായി വിന്യസിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മപ്പെടുത്തിയ ഭരണാധികാരി വിദ്യാര്‍ഥികളുടെ നേട്ടങ്ങള്‍ അവരുടെ ശക്തമായ ദേശീയ ഉത്തരവാദിത്ത ബോധത്തെയും യുഎഇയുടെ നിരന്തരമായ നവോത്ഥാനത്തിനും സമൃദ്ധിക്കും സംഭാവന നല്‍കുന്നതിനുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാര്‍ഥികളുടെ ദൃഢനിശ്ചയത്തെയും അഭിലാഷത്തെയും പ്രശംസിച്ച ശൈഖ് സഊദ് രാജ്യം യുവാക്കള്‍ക്ക് നല്കുന്ന ശക്തമായ പിന്തുണയും ആവര്‍ത്തിച്ചു വ്യക്തമാക്കി. ഈ അംഗീകാരം ഉന്നത വിദ്യാഭ്യാസം നേടാനും മികച്ച അക്കാദമിക്,പ്രൊഫഷണല്‍ നേട്ടങ്ങള്‍ കൈവരിക്കാനും വിദ്യാര്‍ഥികള്‍ക്ക് പ്രചോദനമാകും. സര്‍ഗാത്മകതയും വ്യത്യസ്തതയും പ്രോത്സാഹിപ്പിക്കുകയും മികച്ച നേട്ടങ്ങള്‍ കൈവരിച്ചവരെ പിന്തുണക്കുകയും ചെയ്യുന്ന പഠനാ ന്തരീക്ഷങ്ങളിലൂടെ വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുന്നതില്‍ അധ്യാപകരും സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍മാരും വഹിക്കുന്ന നിര്‍ണായക പങ്കിനെയും ശൈഖ് സഊദ് ബിന്‍ സഖര്‍ അഭിനന്ദിച്ചു. ശൈഖ് സഊദില്‍ നിന്ന് ആദരം ഏറ്റുവാങ്ങാന്‍ ഭാഗ്യം ലഭിച്ചതിലും അദ്ദേഹത്തെ നേരില്‍ കാണാന്‍ അവസരം കൈവന്നതിലും വിദ്യാര്‍ഥി പ്രതിഭകള്‍ അദ്ദേഹത്തിന് ഹൃദ്യമായ നന്ദി അറിയിച്ചു. രാജ്യത്തെ യുവാക്കളെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ഭരണാധികാരിയുടെ സമര്‍പ്പണം അടയാളപ്പെടുത്തുന്നതാണ് ആദരമെന്നും തങ്ങള്‍ക്ക് കഠിനാധ്വാനത്തിന്റെയും അഭിലാഷത്തിന്റെയും പാത പിന്തുടരുന്നതിനുള്ള ശക്തമായ പ്രചോദനമായി അവാര്‍ഡ്ദാന സംഗമം മാറിയെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.