
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
കാമല്‍ റേസിങ് ഫെസ്റ്റിവലിന് അല്‍ റൗള കാമല്‍ റേസ്ട്രാക്കില് തുടക്കം
അല്‍ഐന്‍: അല്‍ ഐന്‍ കാമല്‍ റേസിങ് ഫെസ്റ്റിവലിന് അല്‍ റൗള കാമല്‍ റേസ്ട്രാക്കില് ആവേശത്തുടക്കം. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരം അല്‍ ഐന്‍ ഭരണാധികാരിയുടെ പ്രതിനിധിയായ ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലാണ് ഒട്ടകയോട്ട മത്സരം നടക്കുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കരുത്തുറ്റ ഒട്ടകങ്ങളാണ് വീറുറ്റ പോരാട്ടത്തില്‍ മാറ്റുരക്കുന്നത്. ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാന് മത്സരം ഉദ്ഘാടനം ചെയ്തു.
ഈ മാസവും അടുത്ത മാസവും സെപ്തംബറിലുമായി മൂന്ന് പ്രാഥമിക റൗണ്ടുകളോടെയാണ് കാമല്‍ റൈസിങ്ങിന് തുടക്കം കുറിക്കുന്നത്. വിവിധ പ്രായങ്ങളിലുള്ള ഒട്ടകങ്ങള്‍ അണിനിരക്കുന്ന വ്യത്യസ്ത വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തില്‍ വിജയികള്‍ക്ക് ട്രോഫി അവാര്‍ഡുകളും സമ്മാനിക്കും. ആകെ 605 മത്സരങ്ങളാണ് ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒക്ടോബര്‍ ആദ്യവാരത്തില്‍ നടക്കുന്ന ഫൈനല്‍ റൗണ്ടിലെ വിജയികള്‍ക്ക് വന്‍ സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
കാമല്‍ റേസിങ് കായിക വിനോദത്തിന് നല്കിയ നേതൃത്വത്തിനും അചഞ്ചലമായ പിന്തുണയ്ക്കും അല്‍ ഐന്‍ മേഖലയില്‍ ഫെസ്റ്റിവല്‍ നടത്താനുള്ള താല്പര്യത്തിനും പ്രസിഡന്റ് ശൈഖ് മുഹമ്മദിന് ഫെസ്റ്റിവലില്‍ പങ്കെടുത്ത ഒട്ടക ഉടമകള്‍ ഹൃദയംഗമമായ നന്ദി അറിയിച്ചു. ഇത്തരം പരിപാടികളിലൂടെ പരമ്പരാഗത ഇമാറാത്തി പൈതൃകം പ്രോത്സാഹിപ്പിക്കുന്നതില്‍ നിരന്തരമായ പ്രോത്സാഹനം നല്കുന്ന നേതൃത്വത്തിനും ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്യാനും അവര്‍ ആത്മാര്‍ത്ഥമായ നന്ദി അറിയിച്ചു.