
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ഈ വര്‍ഷം ആദ്യ പകുതിയില്‍ ആഭ്യന്തരമായും അന്തര്‍ദേശീയമായും കരയിലും കടലിലും 347 രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി യുഎഇ നാഷണല്‍ ഗാര്‍ഡ് കമാന്റ് വ്യക്തമാക്കി. രാജ്യത്തിന്റെ അടിയന്തര പ്രതികരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും യുഎഇയിലുടനീളമുള്ള തിരയല്‍,രക്ഷാസംഘങ്ങളുടെ സന്നദ്ധത വര്‍ധിപ്പിക്കുന്നതിനുമുള്ള ഗാര്‍ഡിന്റെ നിരന്തമായ സേവനത്തെയും സമര്‍പ്പണത്തെയും ഈ ദൗത്യങ്ങള്‍ എടുത്തുകാണിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നാഷണല്‍ സെര്‍ച്ച് ആന്റ് റെസ്ക്യൂ സെന്റര്‍ 218 സേവന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇതില്‍ 63 സെര്‍ച്ച്,റെസ്ക്യൂ,മെഡിക്കല്‍ ഇവാക്വേഷന് ദൗത്യങ്ങളാണ്. 18 എയര്‍ ആംബുലന്‍സ് സേവനങ്ങളിലൂടെ രോഗികളെ ആശുപത്രികളില്‍ എത്തിക്കുകയും 13 അന്താരാഷ്ട്ര മെഡിക്കല്‍,എയര്‍ ആംബുലന്‍സ് ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു.
അറേബ്യന്‍ കടലിലും ഒമാന്‍ കടലിലും തീരസംരക്ഷണ സേന യൂണിറ്റ് 129 തിരച്ചില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. യുഎഇ ദേശീയ തലത്തില്‍ ആചരിക്കുന്ന ‘സാമൂഹിക വര്‍ഷാചരണത്തില്‍ കാര്യക്ഷമമായ സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാക്കുന്നതെന്ന് നാഷണല്‍ ഗാര്‍ഡ് കമാന്റ്് വ്യക്തമാക്കി. നൂതന സാങ്കേതികവിദ്യയും ഉപകരണങ്ങളും ഉപയോഗിച്ച്, വിവിധ സ്ഥലങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും വേഗത്തില്‍ ഇടപെട്ട് നിരവധി പേരുടെ ജീവന് രക്ഷിക്കാനും ഗാര്‍ഡിന് സാധിച്ചിട്ടുണ്ട്. 995 എന്ന സെര്‍ച്ച് ആന്റ് റെസ്ക്യൂ ലൈനിലോ 996 എന്ന കോസ്റ്റ് ഗാര്‍ഡ് എമര്‍ജന്‍സി ലൈനിലോ വിളിച്ച് അടിയന്തര സാഹചര്യങ്ങള്‍ അറിയിക്കാന്‍ യുഎഇ നാഷണല്‍ ഗാര്‍ഡ് കമാന്റ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.