
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: ‘കൈകോര്‍ത്ത് കൈകോര്‍ത്ത് 50ാം വര്‍ഷം ആഘോഷിക്കുന്നു’ എന്ന പ്രമേയത്തില്‍ അരനൂറ്റാണ്ടു കാലത്തെ സ്ത്രീ ശാക്തീകരണം ഇത്തവണ ഇമാറാത്തി വനിതാ ദിനമായ ആഗസ്ത് 28ന് ആചരിക്കുമെന്ന് ജനറല്‍ വനിതാ യൂണിയന് ചെയര്‍വുമണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്റ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന് സുപ്രീം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറക് പ്രഖ്യാപിച്ചു. 1975ല്‍ ജനറല്‍ വനിതാ യൂണിയന് സ്ഥാപിതമായതിന്റെ അഞ്ചു പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാകുന്ന വേളയിലാണ് വിപുലമായി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. പുരോഗതിയെക്കുറിച്ച് ചിന്തിക്കുന്നതിനും ലിംഗസമത്വത്തിനുള്ള പ്രതിബദ്ധത പുതുക്കുന്നതിനും രാജ്യത്തുടനീളമുള്ള സ്ത്രീകളുടെ നേട്ടങ്ങള്‍ ആഘോഷിക്കുന്നതിനുമാണ് എല്ലാ വര്‍ഷവും ഇമാറാത്തി വനിതാ ദിനം ആചരിക്കുന്നത്.