
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: പ്രതിസന്ധിയില്‍ തുടരുന്ന പശ്ചിമേഷ്യയില്‍ നീതിയുക്തവും ശാശ്വതവുമായ സമാധാനത്തിന് അടിത്തറ പാകുന്ന രാഷ്ട്രീയ ചക്രവാളം രൂപപ്പെടണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ.അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. ‘പരമാധികാരത്തെ ബഹുമാനിക്കുന്ന,നീതിയില്‍ അധിഷ്ഠിതമായ സുസ്ഥിര സമാധാനത്തിന് അടിത്തറ പാകുന്നതിന് ആവശ്യമായ സുസ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്ന രാഷ്ട്രീയ ചക്രവാളം നമുക്ക് ആവശ്യമാണെന്ന് അദ്ദേഹം ഇന്നലെ എക്സില്‍ കുറിച്ചു.
ഇസ്രാഈലും ഹമാസും തമ്മില്‍ ഏകദേശം 21 മാസമായി തുടരുന്ന യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കൈവരിക്കാനുള്ള ശ്രമങ്ങള്‍ സജീവമാന്നതിനിടെയാണ് ഗര്‍ഗാഷിന്റെ അഭിപ്രായ പ്രകടനം. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ മുന്നോട്ടുവച്ച നിര്‍ദേശത്തോട് ഇസ്രാഈല്‍ അനുകൂലമായി പ്രതികരിച്ചതായും ബന്ദികളെ മോചിപ്പിക്കുന്നതിനും സംഘര്‍ഷം എത്രയും വേഗത്തില്‍ അവസാനിപ്പിക്കുന്നതിനുമുള്ള ചര്‍ച്ചകളിലും മധ്യസ്ഥതയുടെ ഭാഗമായി വിഭാവനം ചെയ്യുന്ന കരാര്‍ നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലും പങ്കെടുക്കാന്‍ തയാറാണെന്നും ഫലസ്തീന് ഗ്രൂപ്പു അറിയിച്ചിരുന്നു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ ‘അന്തിമമാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍’ ഇസ്രാഈല്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. എന്നാല്‍ പശ്ചിമേഷ്യ ഇപ്പോഴും പ്രതിസന്ധിയിലാണ്. അതിന്റെ മുറിവുകള്‍ വീണ്ടും തുറന്നിരിക്കുകയാണ്. എല്ലാ ദിശകളില്‍ നിന്നും ഏറ്റുമുട്ടലിന്റെ കാറ്റ് വീശുകയാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
നയതന്ത്രത്തെയും സമാധാന സംഭാഷണത്തെയും പിന്തുണയ്ക്കുന്നതില്‍ യുഎഇയുടെ ഉറച്ച നിലപാടിന് അടിവരയിടുകയാണ്. എന്നാല്‍ സൈനിക പരിഹാരങ്ങള്‍ക്ക് ഒരിക്കലും മേഖലയിലെ ഈ പ്രതിസന്ധികളില്‍ നിന്ന് ഒരു വഴിയും നല്കാന് കഴിയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു വ്യക്തമാക്കി.
മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള സംഭാഷണമാണ് പ്രശ്നപരിഹാരത്തിന് കരണീയമെന്ന് വിശ്വസിക്കുന്നു. പരമാധികാരത്തെ ബഹുമാനിക്കുന്നതും നമ്മളെല്ലാവരും ആഗ്രഹിക്കുന്ന സ്ഥിരതയും സമൃദ്ധിയും കൈവരിക്കുന്നതിനുള്ള സമാധാനമാണ് മേഖലയ്ക്ക് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുര്‍ബലമായ സംസ്ഥാന സ്ഥാപനങ്ങള്‍,പ്രത്യയശാസ്ത്രത്തിന്റെ ആധിപത്യം,യുദ്ധത്തിന്റെയും സമാധാനത്തിന്റെയും തീരുമാനങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന സായുധ സംഘങ്ങള്‍ എന്നിവയ്ക്ക് മേഖല നല്കിയ കനത്ത വിലയെക്കുറിച്ച് യുഎഇ നയതന്ത്രജ്ഞന് ചൂണ്ടിക്കാട്ടി. അബുദാബിയില്‍ ഈയിടെ നടന്ന കൂടിക്കാഴ്ചയില്‍ യുഎഇയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് ഇസ്രാഈല്‍ പ്രതിപക്ഷ നേതാവ് യെയര്‍ ലാപിഡനോട് ഗാസ്സയില്‍ വെടിനിര്‍ത്തല്‍ ഉറപ്പാക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.