
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: രാജ്യത്തുടനീളം അടിസ്ഥാന സൗകര്യ മേഖലകളുടെ വികസന പദ്ധതികളും സംരംഭങ്ങളും വേഗത്തിലാക്കാന്‍ യുഎഇ ഊര്‍ജ,അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ മുഹമ്മദ് അല്‍ മസ്രൂയി പറഞ്ഞു. ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഹൗസിങ് കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു. അടിസ്ഥാന സൗകര്യ,ഭവന മേഖലകളിലെ പദ്ധതികള്‍ തീവ്രമാക്കുകയും ഏകീകരിക്കുകയും ചെയ്യേണ്ടത് പ്രാധാന്യ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസക്തമായ സ്ഥാപനങ്ങള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന അളവിലുള്ള സംയോജനം കൈവരിക്കുന്നതിന് ഫെഡറല്‍,പ്രാദേശിക തലങ്ങള്‍ തമ്മിലുള്ള നയ ഏകോപനം വര്‍ധിപ്പിക്കേണ്ടത് അനിവാര്യമാണ്. അടിസ്ഥാന സൗകര്യ സംവിധാനം മുന്നോട്ട് കൊണ്ടുപോകുന്നതും ഉയര്‍ന്ന നിലവാരത്തിലുള്ള കാര്യക്ഷമതയും സുസ്ഥിരതയും കൈവരിക്കുന്നതും അന്താരാഷ്ട്ര വേദിയില്‍ യുഎഇയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതില്‍ പ്രധാന ഘടകമാണ്.
വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച ക്രമേണ കുറയ്ക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുമുള്ള പദ്ധതികള്‍ അംഗങ്ങള്‍ പങ്കുവച്ചു. നിരത്തുകളിലെ തിരക്ക് ലഘൂകരിക്കുന്നതിനും ഫ്ളെക്സിബിള്‍ ട്രാഫിക് പ്രോജക്ടുകളിലൂടെ റോഡ് നെറ്റ്വര്‍ക്കുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട നയങ്ങളുടെ പരിഷ്കാരം സംബന്ധിച്ച് കൗണ്‍സില്‍ അംഗങ്ങള്‍ ചര്‍ച്ച ചെയ്തു.
രാജ്യത്തെ തീരദേശ അടിസ്ഥാന സൗകര്യങ്ങളില്‍ സമുദ്രനിരപ്പ് ഉയരുന്നതിന്റെ ആഘാതം വിലയിരുത്തുന്ന ദേശീയ പഠനത്തിലെ പ്രധാന കണ്ടെത്തലുകളും യോഗം ചര്‍ച്ച ചെയ്തു. ഭാവിയിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കുള്ള രാജ്യത്തിന്റെ സന്നദ്ധത ശക്തിപ്പെടുത്തുന്നതിനൊപ്പം ജീവിതത്തിനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിന് പദ്ധതികള്‍ വികസിപ്പിക്കുന്നതിന്റെയും ഗതാഗത, ഡ്രെയിനേജ് സംവിധാനങ്ങള്‍ പുനര്നിര്ണയിക്കുന്നതിന്റെയും, അറ്റകുറ്റപ്പണികളും നേരത്തെയുള്ള മുന്നറിയിപ്പ് പരിപാടികളും മെച്ചപ്പെടുത്തുന്നതിന്റെയും പ്രാധാന്യം യോഗം എടുത്തുപറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ ദുബൈ റോഡ്സ് ആന്റ്് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഡയരക്ടര്‍ ജനറലും എക്സിക്യൂട്ടീവ് ഡയരക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ മുഹമ്മദ് അല്‍ തായര്‍,ഊര്‍ജ,അടിസ്ഥാന സൗകര്യ മന്ത്രാലയത്തിലെ അടിസ്ഥാന സൗകര്യ,ഗതാഗത കാര്യങ്ങളുടെ അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ ഹസന് അല്‍ മന്‍സൂരി,അബുദാബി മുനിസിപ്പാലിറ്റി ആന്റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ ഓപ്പറേഷന്‍സ് അഫയേഴ്സ് ഡയരക്ടര്‍ ജനറല്‍ ഡോ.സലേം അല്‍ കഅബി,ഷാര്‍ജ (മുബദര)യിലെ ഇനിഷ്യേറ്റീവ്സ് ഇംപ്ലിമെന്റേഷന്‍ അതോറിറ്റി ചെയര്മാന് കണ്‍സള്‍ട്ടന്റ് എഞ്ചിനീയര്‍ സലാ ബിന്‍ ബുട്ടി അല്‍ മുഹൈരി,അജ്മാന് മുനിസിപ്പാലിറ്റി ആന്റ് പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ജനറല്‍ അബ്ദുറഹ്മാന് മുഹമ്മദ് അബ്ദുല്ല അല്‍ നുഐമി,റാസല്‍ ഖൈമയിലെ മുനിസിപ്പാലിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ജനറല്‍ മുന്തര് ബിന്‍ ഷക്കര്‍,ഫുജൈറ അമീരി ദിവാന് ഡയരക്ടര്‍ മുഹമ്മദ് സഈദ് അല്‍ ധന്‍ഹാനി,ഉമ്മുല്‍ ഖുവൈന്‍ മുനിസിപ്പാലിറ്റി ഡിപ്പാര്‍ട്ട്മെന്റിലെ എഞ്ചിനീയറിങ് സെക്ടര്‍ ഡയരക്ടര്‍ യൂസുഫ് ജാസിം അല്‍ മന്‍സൂരി,ഇത്തിഹാദ് റെയിലിലെ പബ്ലിക് പോളിസി,സസ്റ്റൈനബിലിറ്റി,മാസ്റ്റര്‍ പ്ലാനിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ അദ്ര അല്‍ മന്‍സൂരി,ഫെഡറല്‍,തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.