
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഒസാക്ക: ജപ്പാനിലെ കന്സായില് നടക്കുന്ന എക്സ്പോ 2025ലെ ‘ഭൂമിയില്‍ നിന്ന് ഈഥറിലേക്ക്’ എന്ന തീമില്‍ രൂപകല്‍പ്പന ചെയ്ത യുഎഇ പവലിയന് സന്ദര്‍ശിച്ചത് ഇരുപത് ലക്ഷം പേര്. ഇതോടെ എക്സ്പോയിലെ പ്രചോദനത്തിന്റെയും ആശയ വിനമയത്തിന്റെയും പരസ്പര സാംസ്കാരിക കൈമാറ്റത്തിന്റെയും പ്രധാന ലക്ഷ്യസ്ഥാനമെന്ന പദവി യുഎഇക്ക് ലഭിച്ചു. ജപ്പാന്റെ പ്രിയപ്പെട്ട തനാബറ്റ ഫെസ്റ്റിവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രത്യേക ആഘോഷത്തോടെയാണ് ഈ നാഴികക്കല്ല് അടയാളപ്പെടുത്തിയത്. തലമുറകളായി വിലമതിക്കപ്പെടുന്ന പരമ്പരാഗത ജാപ്പനീസ് ഉത്സവമാണ് തനാബറ്റ.
ആഘോഷത്തിന്റെ ഭാഗമായി രൂപകല്പന ചെയ്ത തനാബറ്റ കാര്‍ഡുകളില്‍ മികച്ച ഭാവിക്കായുള്ള അവരുടെ ആഗ്രഹങ്ങള്‍ എഴുതാനും പവലിയന്റെ ഔട്ട്ഡോര്‍ സൈനേജുകളില്‍ തൂക്കിയിടാനും സന്ദര്‍ശകരെ ക്ഷണിച്ചു.
വര്‍ണാഭമായ തനാബറ്റ സ്ട്രിപ്പുകളില്‍ സ്നേഹം,പ്രതീക്ഷ,സ്വപ്നങ്ങള്‍ എന്നിവയുടെ പ്രമേയങ്ങളില്‍ വേരൂന്നിയ ആഗ്രഹങ്ങള്‍ എഴുതാനും മുളങ്കൊമ്പുകളില്‍ തൂക്കിയിടാനുമാണ് പവലിയന് ആളുകളെ ക്ഷണിച്ചത്. അവരുടെ പ്രതീക്ഷകള്‍ ആകാശത്തേക്ക് കൊണ്ടുപോകുമെന്ന വിശ്വാസത്തോടെയാണ് ആളുകള്‍ തനാബറ്റ തൂക്കിയിടുന്നത്.
ആയിരക്കണക്കിന് പേര് പങ്കെടുത്ത ആഘോഷങ്ങളില്‍ മുളയ്ക്ക് പകരം ഈന്തപ്പനയോലകളാണുണ്ടായിരുന്നത്. ഇത് യുഎഇ പവലിയന്റെ പ്രതീകാത്മക ഈന്തപ്പനയെ പ്രതിനിധീകരിക്കുന്നതായിരുന്നു. യുഎഇ പവലിയന് രാജ്യത്തിന്റെ പൈതൃകം,അഭിലാഷം,നവീകരണംഎന്നിവ പ്രതിഫലിപ്പിക്കുന്ന അഞ്ച് തീമാറ്റിക് സോണുകളിലായി വ്യത്യസ്തമായ അനുഭവം പ്രദാനം ചെയ്യുന്നതാണ്. യുഎഇ പവലിയനില്‍ രണ്ട് ദശലക്ഷം സന്ദര്‍ശകരെ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് യുഎഇ പവലിയന് കമ്മീഷണര്‍ ജനറലും ജപ്പാനിലെ യുഎഇ അംബാസഡര്‍ എക്സ്ട്രാഓര്ഡിനറിയും പ്ലീനി പൊട്ടന്ഷ്യറിയുമായ ശിഹാബ് അല്ഫാഹീം പറഞ്ഞു. ഇത് യുഎഇയുടെ യാത്രയുമായുള്ള ലോകത്തിന്റെ താല്‍പ്പര്യത്തെയും വിശ്വാസത്തെയും ബന്ധത്തെയും പ്രതിഫലിപ്പിക്കുന്നതാണ്. തനാബറ്റ ആഘോഷിക്കുന്നതിലൂടെ തങ്ങള്‍ ജപ്പനീസ് പാരമ്പര്യത്തെ ആദരിക്കുക മാത്രമല്ല, എക്സ്പോ 2025 നെ നിര്‍വചിക്കുന്ന സാംസ്കാരിക വിനിമയത്തിന്റെ ആത്മാവിനെ സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിലില്‍ എക്സ്പോ ആരംഭിച്ചതു മുതല്‍ യുഎഇ പവലിയനില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും സാംസ്കാരിക പ്രദര്‍ശനങ്ങളും തീമാറ്റിക് ആക്ടിവേഷനുകളും സംഘടിപ്പിച്ചുവരുന്നു.വിദഗ്ധരുടെ പ്രഭാഷണങ്ങള്‍,സാംസ്കാരിക പ്രകടനങ്ങള്‍,സൃഷ്ടിപരമായ ശില്പശാലകള്,ഇമാറാത്തി പാചകരീതി പ്രദര്‍ശനങ്ങള്‍,സഹകരണ സംഭാഷണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ഒക്ടോബര്‍ 13നാണ് എക്സ്പോ സമാപിക്കുന്നത്.