
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ലോകത്തെ അപൂര്‍വം ജ്യോതിശാസ്ത്ര നിലയങ്ങള്‍ക്കാണ് ഇവ വിജയകരമായി നിരീക്ഷിക്കാന്‍ കഴിഞ്ഞത്
ഷാര്‍ജ: വെല്ലുവിളി നിറഞ്ഞ നക്ഷത്ര ഗൂഢവിന്യാസങ്ങള് വിജയകരമായി നിരീക്ഷിച്ച് ഷാര്‍ജ യൂണിവേഴ്സിറ്റിയിലെ (യുഒഎസ്) ഷാര്‍ജ അക്കാദമി ഫോര്‍ ആസ്ട്രോണമിക്കല്‍ ഒബ്സര്‍വേറ്ററി (എസ്എഒ). ജ്യോതിശാസ്ത്ര നിരീക്ഷണാലയതതിന്റെ ഈ വര്‍ഷത്തെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യമവും അക്കാദമിയുടെ ആഗോള വേദിയിലെ ജ്യോതിശാസ്ത്ര സംഭാവനകളുടെ പുതിയ നാഴികക്കല്ലുമായി ഇത് അടയാളപ്പെടുത്തി.
ലോകമെമ്പാടുമുള്ള ഗൂഢനിഗ്രഹ വിദഗ്ധരുടെ ശ്രദ്ധപിടിച്ചു പറ്റാനും ഇതിലൂടെ ഷാര്‍ജയ്ക്ക് സാധിച്ചു. നമ്മുടെ സൗരയൂഥത്തിലെ ട്രാന്സ്നെപ്റ്റിയൂണിയന് ഒബ്ജക്റ്റ്സ് എന്നറിയപ്പെടുന്ന വിദൂര നക്ഷത്രങ്ങളിലൊന്നായ ‘ക്വാവര്‍’ എന്ന ഛിന്നഗ്രഹത്തെയാണ് ഷാര്‍ജ ജ്യോതിശാസ്ത്ര നിലയം നിരീക്ഷിച്ചത്. ‘ക്വാവറി’ന് ഏകദേശം 1,110 കിലോമീറ്റര്‍ വ്യാസമുണ്ടെന്നും 6.5 ബില്യണ്‍ കിലോമീറ്ററിലധികം അകലെ സൂര്യനെ ഇത് പരിക്രമണം ചെയ്യുന്നുണ്ടെന്നുമാണ് നിരീക്ഷണത്തിലൂടെ മനസിലായത്. ക്വാവര്‍ ഒരു നക്ഷത്രത്തിന് മുന്നില്‍ കടന്നുപോവുകയും 45 സെക്കന്റ് വരെ അതിന്റെ പ്രകാശത്തെ തടയുകയും ചെയ്തതായി നിരീക്ഷണത്തില്‍ തെളിഞ്ഞു. ഈ സമയദൈര്‍ഘ്യം ഗ്രഹത്തിന്റെ വലിപ്പം,ആകൃതി,ഭൗതിക സവിശേഷതകള്‍ എന്നിവ വിശകലനം ചെയ്യാന്‍ സഹായകമായി. എന്നാല്‍ ഈ ഗൂഢനിഗ്രഹ നിരീക്ഷണം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് ജ്യോതിശാസ്ത്ര നിലയം അധികൃതര്‍ വ്യക്തമാക്കി. കാരണം ഇതിന്റെ ദൈര്‍ഘ്യം താരതമ്യേന കൂടുതലാണ്. ക്ഷീരപഥത്തിന്റെ മധ്യഭാഗത്ത് നക്ഷത്രങ്ങളാല്‍ സമ്പന്നമായ പ്രദേശത്താണ് ഇത് സംഭവിക്കുന്നത് എന്നതും നിരീക്ഷണത്തെ സാരമായി ബാധിച്ചു.
ഒരു ഛിന്നഗ്രഹം ഒരു വിദൂര നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുന്നതിനിടെ അതിന്റെ പ്രകാശത്തെ താല്‍ക്കാലികമായി തടയുമ്പോഴാണ് നക്ഷത്ര ഗൂഢനിഗ്രഹണം സംഭവിക്കുന്നത്.
ഇവ നരീക്ഷിക്കുക എന്നത് ജ്യോതിശാസ്ത്രത്തിലെ ഏറ്റവും കൃത്യമായ ശാഖകളിലൊന്നായാണ് കണക്കാക്കുന്നത്. കൃത്യമായ സമയ സംവിധാനങ്ങളുമായി സമന്വയിപ്പിച്ച ഫലപ്രദമായ ഉപകരണങ്ങളും ദൂരദര്‍ശിനികളും ഇതിന് ആവശ്യമാണ്. ലോകത്തെ 26 നിരീക്ഷണാലയങ്ങള്‍ ഇതിന് ശ്രമിച്ചിട്ടുണ്ട്. ഛിന്നഗ്രഹത്തിന്റെ നിഴല്‍ പാതയിലോ സമീപത്തോ ഉള്ള വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇവ പകര്‍ത്തുകയാണ് രീതി. ഷാര്‍ജ ജ്യോതിശാസ്ത്ര നിരീക്ഷണാലയവും ഈ ഗൂഢനിഗമനം വിജയകരമായി രേഖപ്പെടുത്തിയ ചുരുക്കം ചില നരീക്ഷണാലയങ്ങളില് ഒന്നായി മാറിയിരിക്കുകയാണ്. മധ്യ നിഴല്‍ പാതയിലൂടെയുള്ള അതിന്റെ കാഴ്ചാ സ്ഥാനം പൂര്‍ണവും കൃത്യമായും നിരീക്ഷണത്തിന് വിധേയമാക്കണം. കാലാവസ്ഥ സാഹചര്യങ്ങള്‍ മൂലമോ നിഴല്‍ പാതയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്നതിനാലോ മറ്റ് പല നിരീക്ഷണാലയങ്ങള്ക്കും ഇവ രേഖപ്പെടുത്താന്‍ കഴിയാറില്ല. അതുകൊണ്ട് തന്നെ ഷാര്‍ജ ജ്യോതിശാസ്ത്ര നിരീക്ഷണാലയത്തിന്റെ നേട്ടം ഏറെ ശ്രദ്ധേയമാണ്.