
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: യാസ് ദ്വീപില്‍ വേനല്‍ക്കാല ആഘോഷങ്ങള്‍ക്ക് വര്‍ണാഭമായ തുടക്കം. കുടുംബങ്ങള്‍ക്ക് അനുയോജ്യമായ വിനോദ പരിപാടികളാണ് ഈ സീസണില്‍ ഒരുക്കിയിരിക്കുന്നത്. പുതിയ ഷോകള്‍,തീം പാര്‍ക്ക്,മറൈന്‍ ഇവന്റുകള്‍,ഭക്ഷ്യ വിഭവങ്ങള്‍ തുടങ്ങിയ ആദ്യത്തെ വേനല്‍ക്കാല ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. ആവേശകരമായ വാട്ടര്‍ സ്ലൈഡുകളും നിയോണ്‍ ലൈറ്റ് കണ്ണടകളും കുട്ടികളുടെ മനംകവരുന്നതാണ്. ഔദ്യോഗികമായി ഓഗസ്റ്റ് 31 വരെ ആഘോഷം നീണ്ടുനില്‍ക്കും. ചില ആഘോഷങ്ങള്‍ സെപ്തംബറിലും നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഫെരാരി വേള്‍ഡാണ് ഇത്തവണ പുതിയ ലൈവ് ഷോ അണിയിച്ചൊരുക്കിയിട്ടുള്ളത്. ഫെരാരി വി12 എഞ്ചിന് നിര്‍മാണത്തിലേക്ക് ആഴ്ന്നിറങ്ങുന്നതിനുള്ള കാഴ്ചകളാണ് ഇതില്‍ സന്ദര്‍ശകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ആഴ്ചയില്‍ ആറു ദിവസവും പ്രദര്‍ശനം നടക്കും. എഞ്ചിനീയര്‍ ദിനയും സംഘവും കാഴ്ചക്കാരെ ഫൗണ്ടറി,ഫോര്ജിംങ്,ടെസ്റ്റിങ് എന്നീ ഘട്ടങ്ങളിലൂടെ കൂട്ടിക്കൊണ്ടു പോകുന്നതാണ് ഈ ഷോ. യാസ് വാട്ടര്‍ വേള്‍ഡിന്റെ ഏറ്റവും വലിയ വിപുലീകരണ പതിപ്പാണ് ഇത്തവണ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഇരുപതിലധികം പുതിയ റൈഡുകളും ആകര്‍ഷണങ്ങളും ഇതിലുണ്ട്. 13,445 ചതുരശ്ര മീറ്റര്‍ സോണ്‍ ലോസ്റ്റ് സിറ്റി, അറുപതിലേറെ പാര്‍ക്കുകള്‍,മേഖലയിലെ ആദ്യ സൈഡ്ബൈസൈഡ് ഡ്യുവലിങ് ട്യൂബ് റാഫ്റ്റ് റേസായ അല്‍ ഫലാജ് റേസ്,മിനി സീറോഗ്രാവിറ്റി ബൂമറാങ്കോ റൈഡ് അല്‍ സഹേല്‍ ജൂനിയര്‍, ബഹാമുട്ട് റേജ്,ഹൈത്രില്‍ ലോഗ് ഫഌം എന്നിവയാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്.
യാസ് ലേഡീസ് എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 13:00 മുതല്‍ 22:00 വരെ നടക്കും. പൂര്‍ണമായും വനിതാ സ്റ്റാഫിനൊപ്പം സ്വകാര്യത സംരക്ഷിച്ചുള്ള പ്രോഗ്രാമാണിത്. വാര്‍ണര്‍ ബ്രദേഴ്സ് വേള്‍ഡ് യാസ് ഐലന്റ് ഓഗസ്റ്റ് 31 വരെ ഡിസി സൂപ്പര്‍ ഹീറോ സീസണ് ഒരുക്കിയിട്ടുണ്ട്. സൂപ്പര്മാന്,ബാറ്റ്മാന്,വണ്ടര്‍ വുമണ്‍ എന്നിവരെ അവതരിപ്പിക്കുന്ന തത്സമയ പ്രകടനങ്ങളും കഥാപാത്രങ്ങളുടെ ഏറ്റുമുട്ടലുകളും കുട്ടികള്‍ക്ക് ഏറെ കൗതുകം പകരുന്നതാകും.