
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ദുബൈ: അല്‍റാസിലെ നാലു ട്രേഡിങ് കമ്പനികളുടെ ഓഫീസുകള്‍ തകര്‍ത്ത് അകത്തുകടന്ന അഞ്ച് എത്യോപ്യന്‍ പൗരന്മാരെ ദുബൈ പൊലീസ് അബുദാബിയില്‍ അറസ്റ്റ് ചെയ്തു. പ്രതികള്‍ ബലപ്രയോഗത്തിലൂടെ അകത്തുകടന്ന് മേശ തുറന്ന് ഏകദേശം 30,000 ദിര്‍ഹം മോഷ്ടിച്ചതായി പൊലീസ് പറഞ്ഞു. കമ്പനി ഉടമകള്‍ രാവിലെ ഓഫീസിലെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിപ്പെട്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പട്രോളിങ് ഉദ്യോഗസ്ഥരും ക്രൈംസീന്‍ ഇന്‍വെസ്റ്റിഗേറ്റര്‍മാരും ഫോറന്‍സിക് വിദഗ്ധനും അടങ്ങുന്ന സംയുക്ത സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്ന് ഫോറന്‍സിക് സംഘങ്ങള്‍ വിരലടയാളങ്ങളും മറ്റു തെളിവുകളും ശേഖരിച്ചു. പ്രതികള്‍ ടൊയോട്ട കൊറോളയില്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസിന് ലഭിച്ചു. വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച പൊലീസ് ആദ്യം ഡ്രൈവറെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കുറ്റസമ്മതം നടത്തുകയും സഹമോഷ്ടാക്കള് എവിടെയുണ്ടെന്ന് പൊലീസിനെ അറിയിക്കുകയും ചെയ്തു. എമിറേറ്റ് പൊലീസ് സേനയുമായി ഏകോപിപ്പിച്ച ഓപ്പറേഷനില്‍ ബാക്കിയുള്ള നാലു പ്രതികളെയും അബുദാബിയില്‍ നിന്ന് പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലില്‍ അഞ്ചു പ്രതികളും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് 18,000 ദിര്‍ഹം പിടിച്ചെടുത്തിട്ടുണ്ട്. ബാക്കി പണം നാട്ടിലേക്ക് അയച്ചതായി പ്രതികള്‍ സമ്മതിച്ചു. ഇതേകുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പ്രതികള്‍ക്കെതിരെ ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.