
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ അബുദാബിയുടെ നേതൃത്വത്തില്‍ എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ അബുദാബിയുടെയും അബുദാബി സ്പോര്‍ട്സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ വോളിബാള്‍ ടൂര്‍ണമെന്റിന്റെ സില്‍വര്‍ ജൂബിലി എഡിഷനില്‍ വേദ ആയുര്‍വേദിക് യുഎഇ ടീം ചാമ്പ്യന്മാരായി. അബൂദാബി സ്പോര്‍ട്സ് ഹബ്ബില്‍ നടന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ ടീമിനെ 3-0ന് തോല്പിച്ചാണ് വേദ ആയുര്‍വേദിക് ടീം കിരീടം ചൂടിയത്. കേരള സോഷ്യല്‍ സെ ന്റര്‍ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ വോളിബാള്‍ ടൂര്‍ണമെന്റിന്റെ ഭാഗമായി വോളിബാള്‍ താരങ്ങള്‍ക്കു നല്കി വരുന്ന ഈ വര്‍ഷത്തെ ലൈഫ് അച്ചീവ്മെന്റ് അവാര്‍ഡ് അന്താരാഷ്ട്ര താരവും മുന്‍ ഇന്ത്യന്‍ കാപ്റ്റനുമായ എസ്എ മധുവിന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് കോ.സിഇഒ സഫീര്‍ അഹമ്മദ്,അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി അബ്ദുല്‍ റഹീം അല്‍ സറോണി എന്നിവര്‍ സമ്മാനിച്ചു.
സമ്മാനദാന ചടങ്ങില്‍ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍കുട്ടി അധ്യക്ഷനായി. ടൂര്‍ണമെന്റ് കണ്‍വീനര്‍ സലിം ചിറക്കല്‍,സെന്റര്‍ ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ് നേതൃത്വം നല്കി. ടൂര്‍ണമെന്റ് ജേതാക്കളായ വേദ ആയുര്‍വേദിക് ടീമിന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് കോ.സിഇഒ സഫീര്‍ അഹമ്മദ്,അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി അബ്ദുല്‍ റഹീം അല്‍ സറോണി,ബുര്‍ജീല്‍ ഹോള്‍ഡിങ്സ് റീജണല്‍ ഓപ്പറേഷന് ഡയരക്ടര്‍ നരേന്ദ്ര സോണിഗ്ര,ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഗ്രൂപ്പ് സിഇഒ ജോണ്‍ സുനില്‍ എന്നിവര്‍ ചേര്‍ന്ന് ചാമ്പ്യന്‍ ട്രോഫി സമ്മാനിച്ചു. വിജയികള്‍ക്ക് ഒന്നാം സമ്മാനമായി എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ നല്കുന്ന എവര്‍ റോളിങ്ങ് ട്രോഫി യോടൊപ്പം 50,000 ദിര്‍ഹം സമ്മാനതുകയും വിതരണം ചെയ്തു.
റണ്ണേഴ്സ് അപ്പ് ട്രോഫി എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ ടീമിന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് കോ.സിഇഒ സഫീര്‍ അഹമ്മദ്,അബുദാബി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രതിനിധി അബ്ദുല്‍റഹീം അല്‍ സറോണി,ബുര്‍ജീല്‍ ഹോള്‍ഡിങ്സ് റീജിയണല്‍ ഓപ്പറേഷന് ഡയരക്ടര്‍ നരേന്ദ്ര സോണിഗ്ര,ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ഗ്രൂപ്പ് സിഇഒ ജോണ്‍ സുനില്‍ എന്നിവര്‍ ചേര്‍ന്നു സമ്മാനിച്ചു. രണ്ടാം സ്ഥാനക്കാര്‍ക്ക് അയ്യൂബ് മാസ്റ്റര്‍ മെമ്മോറിയല്‍ ട്രോഫിയോടൊപ്പം 30,000 ദിര്‍ഹം സമ്മാന തുകയും വിതരണം ചെയ്തു. മികച്ച കളിക്കാരനായ വേദ ആയുര്‍വേദിക് ടീമിലെ രാഹുലിന് അഡ്വ.റുക്സാന ട്രോഫി സമ്മാനിച്ചു. മികച്ച പ്രോമിസിങ് കളിക്കാരനായ ചിക്കിസ് ടീമിലെ ജാസിമിന് ലെയ്ത് ഇലക്ട്രോ മെക്കാനിക്കല്‍ ജനറല്‍ മാനേജര്‍ രാജേഷ് ട്രോഫി സമ്മാനിച്ചു. മികച്ച അറ്റാക്കര്‍ എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ ടീമിലെ സബീറിന് ശക്തി പ്രസിഡന്റ് കെവി ബഷീര്‍ ട്രോഫി സമ്മാനിച്ചു. മികച്ച ബ്ലോക്കര്‍ വേദ ആയുര്‍വേദിക് ടീമിലെ നിര്‍മലിന് ഫ്രണ്ട്സ് എഡിഎംഎസ് വൈസ് പ്രസിഡന്റ് രജീദ് ട്രോഫി സമ്മാനിച്ചു. മികച്ച സെറ്റര്‍ വേദ ആയുര്‍വേദിക് ടീമിലെ മുബഷിറിന് യുവകലാ സാഹിതി പ്രസിഡന്റ് രാകേഷ് ട്രോഫി സമ്മാനിച്ചു. മികച്ച ലിബ്റോ എല്‍എല്‍എച്ച് ഹോസ്പിറ്റല്‍ ടീമിലെ റെസക്ക് അനോര സെക്രട്ടറി താജുദീന് ട്രോഫി സമ്മാനിച്ചു. ഫൈനലിലെ മികച്ച കളിക്കാരനായ വേദ ആയുര്‍വേദിക് ടീമിലെ എറിന് വര്‍ഗീസിനും ട്രോഫി സമ്മാനിച്ചു. മത്സരം നിയന്ത്രിച്ച റഫറിമാര്‍ക്കും ലൈ ന് അമ്പയര്‍ മാര്‍ക്കും ബോ ള്‍ ബോയ്സിനും അനൗണ്സര്മാര്ക്കും പാരിതോഷികങ്ങള്‍ നല്കി. സെന്റര്‍ ജനറല്‍ സെക്രെട്ടറി നൗഷാദ് യൂസഫ് സ്വാഗതവും സ്പോര്‍ട്സ് സെക്രട്ടറി മുഹമ്മദ് അലി നന്ദിയും പറഞ്ഞു.