
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
'എഴുത്തിന്റെ സ്വത്വം ദേശം' ദുബൈ കെഎംസിസി തൂലിക ഫോറം സെമിനാര്‍ പ്രൗഢമായി
ദുബൈ: എഴുത്ത് അധാര്‍മികതക്കെതിരെയുള്ള പ്രതിരോധവും അനീതിക്കെതിരെയുള്ള പോരാട്ടവുമാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ സിവിഎം വാണിമേല്‍ പറഞ്ഞു. ദുബൈ കെഎംസിസി തൂലിക ഫോറം സംഘടിപ്പിച്ച ‘എഴുത്തിന്റെ സ്വത്വം ദേശം’ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ചെയര്മാന് ഇസ്മായീല്‍ ഏറാമല അധ്യക്ഷനായി. വായനയുടെ ദേശാന്തര സഞ്ചാരത്തിലൂടെ എഴുത്തിന്റെ കാതല്‍ കണ്ടെത്താനാവണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു.
വിശ്വകവി അല്ലാമാ ഇഖ്ബാലിനെയും വിശ്വസാഹിത്യകാരന് വൈക്കം മുഹമ്മദ് ബഷീറിനെയും സൈകതഭൂമി താണ്ടിക്കടന്ന ഗ്രന്ഥകാരന് മുഹമ്മദ് അസദിനെയും ഇതിഹാസ സാഹിത്യകാരന് തകഴിയെയും മഹാകവി മോയിന്‍കുട്ടി വൈദ്യരെയും ടി.ഉബൈദിനെയും സെമിനാറില്‍ ചര്‍ച്ച ചെയ്തു. മാധ്യമപ്രവര്‍ത്തകരായ എംസിഎ നാസര്‍,എല്‍വിസ് ചുമ്മാര്‍,ജലീല്‍ പട്ടാമ്പി,എഴുത്തുകാരന് ഇകെ ദിനേശന്,മാപ്പിള സാഹിത്യ ഗവേഷകന് നസ്റുദ്ദീന്‍ മണ്ണാര്‍ക്കാട്,ദുബൈ കെഎംസിസി ആക്ടിങ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ഖാദര്‍ അരിപ്പാമ്പ്ര പ്രസംഗിച്ചു. ഇന്ററാക്ഷന് സെഷന് സഹര്‍ അഹമ്മദ്,അബ്ദുല്ലക്കുട്ടി ചേറ്റുവ,ശരീഫ് മലബാര്‍ നേതൃത്വം നല്കി. ആഷിഖ് കൊല്ലം കവിതാലാപനം നടത്തി.
ജനറല്‍ കണ്‍വീനര്‍ റാഫി പള്ളിപ്പുറം സ്വാഗതവും മുജീബ് കോട്ടക്കല്‍ നന്ദിയും പറഞ്ഞു. അഷ്റഫ് കൊടുങ്ങല്ലൂര്‍ ബഷീര്‍ സ്മരണ അവതരിപ്പിച്ചു. ടിഎംഎ സിദ്ദീഖ് തൂലിക ഫോറം കര്‍മപദ്ധതി അവതരിപ്പിച്ചു. ഹക്കീം ഹുദവി ‘ഇഖ്റഅ്’ ഖുര്‍ആന്‍ സൂക്തം വ്യാഖ്യാനമവതരിപ്പിച്ചു. അതിഥികള്‍ക്ക് ദുബൈ കെഎംസിസി ഭാരവാഹികളായ കെപിഎ സലാം,ഇബ്രാഹീം മുറിച്ചാണ്ടി,ഹംസ തൊട്ടിയില്‍,മുഹമ്മദ് പട്ടാമ്പി,അബ്ദുല്ല ആറങ്ങാടി,പിവി നാസര്‍,അഫ്സല് മെട്ടമ്മല്‍,അഹമ്മദ് ബിച്ചി ഉപഹാരങ്ങള്‍ സമര്‍പിച്ചു. തൂലിക ഫോറം ഭാരവാഹികളായ സലാം കന്യപ്പാടി,എസ്.നിസാമുദ്ദീന്‍,വികെകെ റിയാസ്,ബഷീര്‍ കാട്ടൂര്‍,മുഹമ്മദ് ഹനീഫ് തളിക്കുളം,പിഡി നൂറുദ്ദീന്‍,തന്‍വീര്‍ എടക്കാട്,മൂസ കൊയമ്പ്രം,നബീല്‍ നാരങ്ങോളിനേതൃത്വം നല്കി.