
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
ഷാര്‍ജ: എമിറേറ്റിലെ നിര്‍മാണ സ്ഥലങ്ങളില്‍ 24 മണിക്കൂറും സുരക്ഷ ഉറപ്പുവരുത്താന്‍ ഷാര്‍ജ പൊലീസ് രംഗത്ത്. സിറ്റി മുനിസിപ്പാലിറ്റിയുമായി ചേര്‍ന്ന് സ്മാര്‍ട്ട്,പ്രതിരോധ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പദ്ധതിയിലൂടെയാണ് നിര്‍മാണ സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ഷാര്‍ജ പൊലീസ് തീരുമാനിച്ചിട്ടുള്ളത്. സുരക്ഷിതവും സുസ്ഥിരവുമായ നിര്‍മാണ മേഖലകള്‍ നിലനിര്‍ത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി അല്‍ സജാ കോംപ്രിഹെന്‍സീവ് പൊലീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് അല്‍ ഷനൂഫില് ഷാര്‍ജ പൊലീസ് ഫീല്‍ഡ് ട്രയല്‍ നടത്തി. മുനിസിപ്പാലിറ്റിയുടെയും പ്രാദേശിക പങ്കാളികളുടെയും സഹകരണത്തോടെയാണ് ‘സെക്യൂരിറ്റി മോണിറ്ററിങ്’ ആരംഭിച്ചത്.
ശക്തമായ നടപടികളിലൂടെ നിര്‍മാണ സ്ഥലങ്ങളില്‍ സുരക്ഷാ നിലവാരം ഉയര്‍ത്തുകയാണ് ലക്ഷ്യം. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചും 24 മണിക്കൂറും കാവല്ക്കാരെ നിര്‍ത്തിയും പതിവായി സൈറ്റ് സന്ദര്‍ശനങ്ങള്‍ നടത്തിയുമാണ് പദ്ധതി നടപ്പാക്കുന്നത്. സംശയാസ്പദമായ ഏതൊരു പ്രവര്‍ത്തനവും ഫോട്ടോകളും ഓണ്ദിഗ്രൗണ്ട് അപ്ഡേറ്റുകളും സഹിതം തത്സമയം റിപ്പോര്‍ട്ട് ചെയ്യാന്‍ കരാറുകാരോട് പൊലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ പദ്ധതി ആരംഭിച്ചതിനുശേഷം അപകട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇത് കാമ്പയിനിന്റെ വിജയത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടീം വര്‍ക്കിലും വേഗത്തിലുള്ള ആശയവിനിമയത്തിലുമാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അല്‍ സജാ പൊലീസ് സ്റ്റേഷന് മേധാവി കേണല്‍ അബ്ദുല്ല അല്‍ മുല്ല പറഞ്ഞു.
തങ്ങള്‍ കരാറുകാരുമായി അടുത്ത് പ്രവര്‍ത്തിക്കുകയും അവരുടെ സൈറ്റുകള്‍ സംരക്ഷിക്കുന്നതിനുള്ള ഉപകരണങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പകരം,അവര്‍ തങ്ങള്‍ക്ക് അവര്‍ വിവരങ്ങളും അപ്ഡേഷനുകളും നല്കി സുരക്ഷയില്‍ മുന്നില്‍ നില്ക്കാന് സഹായിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സൈറ്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ ഉയര്‍ന്ന തലത്തിലുള്ള സഹകരണം വലിയ പങ്കുവഹിച്ചുവെന്നും കോണ്‍ട്രാക്ടര്‍മാര്‍ അവരുടെ ഉത്തരവാദിത്തം മനസിലാക്കുകയും സുരക്ഷാ നിര്‍ദേശങ്ങള്‍ കൃത്യമായും പാലിച്ചുവെന്നും പ്രദേശം സംരക്ഷിക്കുന്നതില്‍ യഥാര്‍ത്ഥ പങ്കാളികളായെന്നും അദ്ദേഹം വ്യക്തമാക്കി. നിര്‍മാണ മേഖലകള്‍ സുരക്ഷിതമായി സൂക്ഷിക്കുക എന്നത് പൊലീസിന്റെ മാത്രമല്ല, എല്ലാവരുടെയും ബാധ്യതയാണെന്ന് കേണല്‍ അല്‍ മുല്ല വ്യക്തമാക്കി. സുരക്ഷാ സംഘവും സമൂഹവും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ എല്ലാവര്ക്കും കൂടുതല്‍ സുരക്ഷിതമായ ഇടങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംരംഭം എമിറേറ്റിന്റെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാ ന് ഷാര്‍ജ പൊലീസിന് പദ്ധതിയുണ്ടെന്നും കേണല്‍ അ ല്‍ മുല്ല കൂട്ടിച്ചേര്‍ത്തു.