
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
'ഗ്രീന്‍ ഷീല്‍ഡ്' കാമ്പയിനിന്റെ ഭാഗമായി യുഎഇയുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്
അബുദാബി: പരിസ്ഥിതി കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനുള്ള ബഹുരാഷ്ട്ര ശ്രമങ്ങളിലൊന്നായ ഓപ്പറേഷന് ‘ഗ്രീന്‍ ഷീല്‍ഡ്’ കാമ്പയിനിന്റെ ഭാഗമായി ആമസോണ്‍ ബേസിനില്‍ പരിസ്ഥിതി കുറ്റകൃത്യം നടത്തിയ 94 പേരെ അറസ്റ്റ് ചെയ്തു. കാമ്പയിന് നേതൃത്വം നല്കുന്ന യുഎഇയാണ് കുറ്റക്കാരെ അറസ്റ്റ് ചെയ്ത് അവരില്‍ നിന്ന് 64 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ പിടിച്ചെടുത്തത്. മേഖലയിലെ നിരവധി രാജ്യങ്ങളുടെ അഭ്യര്‍ത്ഥനകള്‍ പ്രകാരം ലോകത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക ദുര്‍ബല പ്രദേശങ്ങളിലൊന്നായ ആമസോണ്‍ തടത്തിലെ കുറ്റകൃത്യങ്ങള്‍ പരിഹരിക്കുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന് തന്റെ എക്സ് അക്കൗണ്ടിലെ ഒരു പോസ്റ്റില്‍ വ്യക്തമാക്കി.
കൊളംബിയ,ബ്രസീല്‍,പെറു,ഇക്വഡോര്‍ എന്നിവയുമായി അടുത്ത സഹകരണത്തോടെയും പരിസ്ഥിതി സിസ്റ്റംസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ(ഇഎസ്ആര്‍ഐ) പങ്കാളിത്തത്തോടെയുമാണ് 14 ദിവസത്തെ കാമ്പയിന് നടത്തിയത്. ഇതിന്റെ ഫലമായി 350 സങ്കീര്‍ണമായ ഫീല്‍ഡ് ദൗത്യങ്ങളാണ് നടത്തിയത്. വിവിധ പരിസ്ഥിതി ലംഘനങ്ങള്‍ക്ക് 94 പ്രതികളെ അറസ്റ്റ് ചെയ്തു. 64 മില്യണ്‍ ഡോളറിലധികം വിലമതിക്കുന്ന ഉപകരണങ്ങള്‍,വസ്തുക്കള്‍,പാരിസ്ഥിതിക ആസ്തികള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ആഗോള പരിസ്ഥിതി സംരക്ഷണത്തില്‍ യുഎഇയുടെ വര്‍ധിച്ചുവരുന്ന പങ്കിനെയും ജൈവവൈവിധ്യം,പ്രകൃതിവിഭവങ്ങള്‍,സുസ്ഥിര വികസനം എന്നിവയ്ക്ക് ഭീഷണിയായ പാരിസ്ഥിതിക കുറ്റകൃത്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ അന്താരാഷ്ട്ര സഹകരണത്തോടുള്ള യുഎഇയുടെ പ്രതിബദ്ധതയെയും എടുത്തുകാണിക്കുന്നതാണ് ഈ യജ്ഞം.