
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
അബുദാബി: യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണാര്‍ത്ഥം നല്കുന്ന ‘സായിദ് ഹ്യൂമന്‍ ഫ്രറ്റേണിറ്റി അവാര്‍ഡ്’ ജഡ്ജിങ് പാനല്‍ അംഗങ്ങളെ പ്രഖ്യാപിച്ചു. യുണിസെഫ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ കാതറിന് റസല്‍,യൂറോപ്യന്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റും ബെല്‍ജിയം മുന്‍ പ്രധാനമന്ത്രിയുമായ ചാള്‍സ് മൈക്കല്‍,ആഫ്രിക്കന്‍ യൂണിയന് കമ്മീഷന് മുന്‍ ചെയര്‍പേഴ്സണും ചാഡ് മുന്‍ പ്രധാനമന്ത്രിയുമായ മൂസ ഫാക്കി മഹാമത്,ഉസ്ബെക്കിസ്ഥാന് പ്രസിഡന്റിന്റെ ഭരണ മേധാവി സൈദ മിര്‍സിയോയേവ,ഹോളി സീ സാംസ്കാരിക,വിദ്യാഭ്യാസ വകുപ്പ് പ്രിഫെക്ട് കര്‍ദിനാള്‍ ജോസ് ടോളന്റിനോ ഡി മെന്‍ഡോന്‍സ, സായിദ് അവാര്‍ഡ് സെക്രട്ടറി ജനറല്‍ ജഡ്ജി മുഹമ്മദ് അബ്ദുസ്സലാം എന്നിവരാണ് ജൂറി അംഗങ്ങള്‍.
ഈ വര്‍ഷത്തെ മനുഷ്യ സാഹോദര്യത്തിനുള്ള ബഹുമതിക്കുടമകളെ പാനല്‍ തിരഞ്ഞെടുക്കും. ലോകത്ത് മനുഷ്യ സാഹോദര്യത്തിനും സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി നിസ്വാര്‍ത്ഥ സേവനം നല്കുന്ന വ്യക്തികളെയും സംഘടനകളെയുമാണ് അവാര്‍ഡിനായി പരിഗണിക്കുക. ലോകത്ത് മാനുഷികതയ്ക്കും സമാധാനത്തിനും സഹവര്‍ത്തിത്വത്തിനും വേണ്ടി വലിയ സംഭാവന നല്കിയ ശൈഖ് സായിദിന്റെ അനശ്വരമായ ഓര്മ നിലനിര്‍ത്തുന്നതിനായാണ് വര്‍ഷം തോറും യുഎഇ അവാര്‍ഡ് സമ്മാനിക്കുന്നത്. വൈവിധ്യമാര്‍ന്ന പശ്ചാത്തലങ്ങളും വൈദഗ്ധ്യവുമുള്ളവരാണ് ജൂറിയിലെ വിശിഷ്ടാംഗങ്ങള്‍. അവാര്‍ഡിനായി അറുപതിലധികം രാജ്യങ്ങളില്‍ നിന്ന് ലഭിച്ച കാലാവസ്ഥാ പ്രവര്‍ത്തനം,ദാരിദ്ര്യ നിര്‍മാര്‍ജനം,കമ്മ്യൂണിറ്റി വികസനം,ആരോഗ്യ സംരക്ഷണം എന്നിവയുള്‍പ്പെടെ നിരവധി മാനുഷിക സംരംഭങ്ങളില്‍ നിന്നുള്ള നോമിനേഷനുകള്‍ ജൂറി അവലോകനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യും. ആഫ്രിക്ക,ഏഷ്യ,യൂറോപ്പ്,മിഡില്‍ ഈസ്റ്റ്,അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ വര്‍ഷത്തെ ജഡ്ജിങ് കമ്മിറ്റി അംഗങ്ങളെന്ന് സായിദ് അവാര്‍ഡ് സെക്രട്ടറി ജനറല്‍ ജഡ്ജി അബ്ദുസ്സലാം പറഞ്ഞു.
കുട്ടികള്‍ക്കുള്ള മാനുഷിക സഹായം,നയതന്ത്രം,സംസ്കാരം,വിദ്യാഭ്യാസം,മാധ്യമം,നിയമം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവരാണിവര്‍. ലോകത്ത് ഏറെ സ്വാധീനം ചെലുത്തിയ വൈവിധ്യ മേഖലകളിലുള്ള ജൂറി അംഗങ്ങളുടെ സാന്നിധ്യം അവാര്‍ഡിന്റെ ആഗോള ദൗത്യത്തെ അടയാളപ്പെടുത്തുന്നതാണെന്നും ശൈഖ് സായിദിന്റെ വീക്ഷണ പ്രകാരം മാനവികതയെ സേവിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെയും ഭാവി തലമുറകളുടെയും ജീവിതം മെച്ചപ്പെടുത്തുന്നതിന് ശക്തമായ പ്രചോദനം നല്കുന്ന അവാര്‍ഡിനു വേണ്ടിയുള്ള ജഡ്ജിങ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്നും ഇത് വലിയ ബഹുമതിയായി തോന്നുന്നുവെന്നും യുണിസെഫ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ കാതറിന് റസല്‍ പറഞ്ഞു. കുട്ടികളുടെ അവകാശങ്ങളും ക്ഷേമവും ഉള്‍പ്പെടെ മനുഷ്യ സാഹോദര്യ തത്വങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നവര്‍ക്ക് അവാര്‍ഡ് നല്‍കുകയാണ് ലക്ഷ്യമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു സമ്മാനത്തേക്കാളുപരി സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും പുരോഗതിയുടെയും വൈവിധ്യമാര്‍ന്ന മാതൃകകള്‍ ലോകത്തിന് പ്രചോദിപ്പിക്കാനും അവതരിപ്പിക്കാനുമുള്ള വേദിയായി സായിദ് അവാര്‍ഡ് പ്രവര്‍ത്തിക്കുന്നുവെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ചാള്‍സ് മൈക്കല്‍ പറഞ്ഞു.
‘ആഫ്രിക്കയിലുടനീളവും ലോകമെമ്പാടുമുള്ള ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനായി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ച ഒരാളെന്ന നിലയില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നുള്ള അഞ്ച് പ്രതിഭകളെ ആദരിച്ച അവാര്‍ഡ് കമ്മിറ്റിയില്‍ ജൂറി അംഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ആഫ്രിക്കന്‍ യൂണിയന് കമ്മീഷന് മുന്‍ ചെയര്‍പേഴ്സണ്‍ മൂസ ഫാക്കി മഹാമത് പറഞ്ഞു.
മധ്യേഷ്യയില്‍ നിന്നുള്ള ആദ്യ ജൂറി അംഗമെന്ന നിലയില്‍ ജഡ്ജിങ് കമ്മിറ്റിയില്‍ അംഗമായതില്‍ അഭിമാനിക്കുന്നുവെന്ന് ഉസ്ബെക്കിസ്ഥാന് പ്രസിഡന്റിന്റെ അസിസ്റ്റന്റ് സൈദ മിര്‍സിയോയേവ പറഞ്ഞു. ജഡ്ജിങ് കമ്മിറ്റിയിലേക്കുള്ള തന്റെ നിയമനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിലയേറിയ പൈതൃകത്തിന്റെ ഭാഗമാണെന്ന് കര്‍ദിനാള്‍ ജോസ് ടോളന്റിനോ ഡി മെന്‍ഡോന്‍സ പറഞ്ഞു.
ഒക്ടോബര്‍ ഒന്നു വരെ അവാര്‍ഡിനായി ഔേദ്യാഗിക വെബ്സൈറ്റായ ്വമ്യലറമംമൃറ.ീൃഴ വഴി നാമനിര്‍ദേശം സമര്‍പ്പിക്കാം. 15 രാജ്യങ്ങളില്‍ നിന്നുള്ള 16 പ്രതിഭകള്‍ക്കാണ് ഇതുവരെ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. അന്തരിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പ,അല്അസ്ഹറര് ഗ്രാന്റ് ഇമാം അഹമ്മദ് അല്‍തയേബ്,യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്,തീവ്രവാദ വിരുദ്ധ പ്രവര്‍ത്തക ലത്തീഫ ഇബ്നു സിയാറ്റന്‍,ജോര്‍ദാനിലെ അബ്ദുല്ല രണ്ടാമന് രാജാവും റാനിയ അല്‍ അബ്ദുല്ലയും,ഹെയ്തിയനിലെ ഫൗണ്ടേഷന് ഫോര്‍ നോളജ് ആന്റ് ലിബര്‍ട്ടി,കമ്മ്യൂണിറ്റി ഓഫ് സാന്റ് എജിഡിയോ,കെനിയന്‍ സമാധാന പ്രവര്ത്തകന് ഷംസ അബൂബക്കര്‍ ഫാദില്‍,ഇന്തോനേഷ്യന്‍ ചാരിറ്റബിള്‍ സംഘടനകളായ നഹ്ലത്തുല്‍ ഉലമ ആന്റ് മുഹമ്മദിയ്യ,ലോകപ്രശസ്ത കാര്‍ഡിയാക് സര്ജന് പ്രഫസര്‍ സര് മാഗ്ഡി യാക്കൂബ്,ചിലിയന്‍ എന്‍ജിഒ സ്ഥാപക സിസ്റ്റര്‍ നെല്ലി ലിയോണ്‍ കൊറിയ,ബാര്‍ബഡോസ് പ്രധാനമന്ത്രി മിയ അമോര്‍ മോട്ട്ലി,വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍,യുവ ആരോഗ്യ നവീകരണ പ്രവര്ത്തകന് ഹേമന് ബെക്കെലെ എന്നിവര്‍ക്കാണ് ഇതിന് മുമ്പ് സായിദ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.