
സി എച്ച് രാഷ്ട്രസേവാ പുരസ്കാരം പ്രൊഫ. ഖാദര്‍ മൊയ്തീന്; പുരസ്കാര സമര്പണം ഒക്ടോബര്‍ 4ന് ദുബൈയില്‍
അബുദാബി: യുഎഇയുടെ സാംസ്കാരിക,കാര്‍ഷിക പൈതൃകം ആഘോഷിക്കാന്‍ ലിവ ഈത്തപ്പഴോത്സവം വരുന്നു. ഈ മാസം 14 മുതല്‍ 27 വരെ അല്‍ ദഫ്ര മേഖലയിലെ ലിവ സിറ്റിയിലാണ് 21ാമത് ഈത്തപ്പഴ മേള നടക്കുന്നത്. എല്ലാവര്‍ഷവും ജൂണില്‍ ആരംഭിക്കുന്ന യുഎഇയിലെ ഈത്തപ്പഴ വിളവെടുപ്പ് സീസണിനെ വിനോദ,പൈതൃക പരിപാടികളിലൂടെയും മത്സരങ്ങളിലൂടെയും ആഘോഷിക്കുന്ന ലിവ ഈത്തപ്പഴ ഉത്സവം വേറിട്ട അനുഭവമാണ് സന്ദര്‍ശകര്‍ക്ക് സമ്മാനിക്കുക. അബുദാബി ഹെറിറ്റേജ് അതോറിറ്റി സംഘടിപ്പിക്കുന്ന ലിവ ഇത്തപ്പോഴോത്സവം യുഎഇയുടെ ഏറ്റവും വലിയ സാംസ്കാരിക,കാര്‍ഷിക പാരമ്പര്യ ഉത്സവമാണ്. ഈ വര്‍ഷത്തെ മേളയില്‍ 24 മത്സരങ്ങളാണ് ഒരുക്കുന്നത്. അതില്‍ ഡബ്ബാസ്,ഖലാസ്,ഫര്‍ദ്,ഖെനൈസി,ബുംആന്,ഷിഷി,സാംലി,ഏറ്റവും വലിയ ഈത്തപ്പഴ കൂട്ടം,അല്‍ ദഫ്ര,ലിവ എലൈറ്റ് ഈത്തപ്പഴ മത്സരങ്ങള്‍,അല്‍ ഐന്‍ ഫര്‍ദ്, ഖലാസ് മത്സരങ്ങള്‍ എന്നിവയാണ് മത്സരങ്ങള്‍ക്കായി എത്തുന്നത്. ഇതിനു പുറമെ പ്രാദേശികവും മിശ്രിതവുമായ നാരങ്ങകള്‍,മാമ്പഴം,ചുവപ്പ്,മഞ്ഞ അത്തിപ്പഴങ്ങള്‍ എന്നിവയ്ക്കായി ഏഴു പഴ മത്സരങ്ങളും പ്രാദേശിക പഴങ്ങളുടെ കൊട്ട മത്സരവും മേളയിലുണ്ടാകും.
പടിഞ്ഞാറന്‍,കിഴക്കന്‍ മഹാദിര്‍(കാര്‍ഷിക ഫാമുകള്‍),അല്‍ ദഫ്ര നഗരങ്ങളിലായി മൂന്ന് മോഡല്‍ ഫാം മത്സരങ്ങളും ഏറ്റവും മനോഹരമായ ഈന്തപ്പനയോല കൊട്ട മത്സരങ്ങളും ഈന്തപ്പനത്തടികളില്‍ നിന്ന് നിര്‍മിച്ച കലാസൃഷ്ടികള്ക്കുമുള്ള മത്സരങ്ങളും ഫെസ്റ്റിവലില്‍ ഉള്‍പ്പെടുന്നു.
മത്സരങ്ങള്‍ക്കപ്പുറം യുഎഇയുടെ സമ്പന്നമായ പൈതൃകത്തിന്റെയും തുടര്‍ച്ചയായ സമൃദ്ധിയുടെയും പ്രതീകമായി ഈന്തപ്പനയുടെ പൈതൃകം സംരക്ഷിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍,ദൈനംദിന പ്രവര്‍ത്തനങ്ങള്‍, സാംസ്കാരിക സംരംഭങ്ങള്‍ എന്നിവയുടെ മഹാമേളയായി ഈത്തപ്പഴോത്സവം മാറും. കുടുംബ,സമൂഹ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും തലമുറകള്‍ തമ്മിലുള്ള ഇടപെടലിനെ പ്രോത്സാഹിപ്പിക്കുകയും സഹകരണത്തിന്റെയും അവകാശത്തിന്റെയും മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുകയും യുഎഇയുടെ സാമൂഹിക വര്‍ഷാചരണത്തിന്റെ ആത്മാവിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നതാകും ലിവ ഈത്തപ്പഴ മേള.