
സി എച്ച് രാഷ്ട്രസേവാ പുരസ്കാരം പ്രൊഫ. ഖാദര്‍ മൊയ്തീന്; പുരസ്കാര സമര്പണം ഒക്ടോബര്‍ 4ന് ദുബൈയില്‍
അസ്താന: ഗള്‍ഫ് ലിങ്ക് സംയുക്ത വ്യാപാര ശൃംഖലക്ക് തുടക്കമായി. എഡി പോര്‍ട്ട്സ് ഗ്രൂപ്പിന്റെ സെന്‍ട്രല്‍ ഏഷ്യന്‍ ലോജിസ്റ്റിക്സ് സംരംഭമായ ഗള്ഫ്ലിങ്ക് ലിമിറ്റഡിന്റെയും ഖസകിസ്ഥാന്‍ റെയില്‍വേയുടെ ചരക്ക് വിഭാഗമായ കെടിഇസെഡ് എക്സ്പ്രസിന്റെയും സംയുക്ത സംരംഭമാണിത്. എഡി പോര്‍ട്ട്സ് ഗ്രൂപ്പിന്റെ 51% ഉടമസ്ഥതയിലുള്ള ഗള്ഫ്ലിങ്കും ഖസകിസ്ഥാന്‍ റെയില്‍വേയുടെ (കസാക്കിസ്ഥാന്‍ ടെമിര്‍ സോളി,കെടിഇസെഡ്) മള്‍ട്ടിമോഡല്‍ ട്രാന്‍സ്പോര്‍ട്ട് ആന്റ് ലോജിസ്റ്റിക്സ് അനുബന്ധ സ്ഥാപനമായ കെടിഇസെഡ് എക്സ്പ്രസ് ജെഎസ്സിയുടെ 49% ഉടമസ്ഥതയിലുള്ളതുമായ സംരംഭങ്ങളാണ് തീരവ്യാപാര മേഖലയില്‍ കോകോര്ക്കുന്നത്. മധ്യേഷ്യയുടെ ലോജിസ്റ്റിക്സ് മേഖലയെ പരിവര്‍ത്തിപ്പിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ഖസകിസ്ഥാന്‍,ഉസ്ബെക്കിസ്ഥാന്,ജോര്‍ജിയ എന്നീ രാജ്യങ്ങളിലെ പോര്‍ട്ടുകളുമായി എഡി പോര്‍ട്ട്സ് ഗ്രൂപ്പ് ശക്തമായ വ്യാപര ബന്ധം സ്ഥാപിക്കും.
മധ്യേഷ്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥകളില് ഒന്നായ ഖസകിസ്ഥാനില് കെടിസെഡ് എക്സ്പ്രസുമായുള്ള ഗള്‍ഫ് ലിങ്ക് സംയുക്ത സംരംഭത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് എഡി പോര്‍ട്ട്സ് ഗ്രൂപ്പ് റീജണല്‍ സിഇഒ അബ്ദുല്‍ അസീസ് സായിദ് അല്‍ ഷംസി പറഞ്ഞു. മധ്യേഷ്യയിലൂടെയുള്ള മിഡില്‍ കോറിഡോര്‍ റൂട്ടിനെ ഏഷ്യയിലെയും യൂറോപ്പിലെയും ഉപഭോക്താക്കളെയും നിര്‍മാണ കമ്പനികളെയും ബന്ധിപ്പിക്കുന്ന കിഴക്ക്-പടിഞ്ഞാറന്‍ പ്രധാന വാണിജ്യ,വ്യാപാര കേന്ദ്രമാക്കി ഉയര്‍ത്താനുള്ള പദ്ധതിയാണിത്.
യുഎഇയിലെ തങ്ങളുടെ നേതൃത്വത്തിന്റെ വിവേകപൂര്‍ണമായ മാര്‍ഗനിര്‍ദേശത്തില്‍ ഖസക്കിസ്ഥാനിലും മേഖലയിലും വിപുലമായ ഇടപെടല്‍ വര്‍ധിപ്പിക്കാനും ആഗോള കണക്ടിവിറ്റിയിലൂടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനും ഖസകിസ്ഥാനിലെയും മധ്യേഷ്യയിലെയും ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യാനുമുള്ള അവസരത്തെയാണ് എഡി പോര്‍ട്ട്സ് ഗ്രൂപ്പ് ഇതിലൂടെ യാഥാര്‍ത്ഥ്യമാക്കുന്നത്. ഗള്‍ഫ് ലിങ്കിലൂടെ, എഡി പോര്‍ട്ട്സ് ഗ്രൂപ്പും കെടിസെഡ് എക്സ്പ്രസും മധ്യേഷ്യയിലൂടെയും ആഗോളതലത്തില്‍ പാകിസ്ഥാന്,തുര്‍ക്കി,അറേബ്യന്‍ ഗള്‍ഫ്,ഇന്ത്യന്‍ ഉപഭൂഖണ്ഡം എന്നിവയിലൂടെയും പുതിയ കാര്‍ഗോ കണക്ടിവിറ്റി ഒരുക്കും. കൂടുതല്‍ സ്ഥിരതയുള്ളതും കാര്യക്ഷമവുമായ വിതരണ ശൃംഖലകള്‍ സൃഷ്ടിച്ചുകൊണ്ട് അന്താരാഷ്ട്ര ഗതാഗത ഇടനാഴികള്‍ വികസിപ്പിക്കുന്നതിലും ആഗോള ലോജിസ്റ്റിക്സ് സംവിധാനത്തില്‍ ഖസക്കിസ്ഥാന്റെ സംയോജനം ശക്തിപ്പെടുത്തുന്നതിലും ഗള്‍ഫ് ലിങ്ക് ശ്രദ്ധ കേന്ദ്രീകരിക്കും. ഗള്ഫ്ലിങ്കുമായി സഹകരിച്ച് ഖസകിസ്ഥാനിലും മധ്യേഷ്യയിലും ആഗോള ലോജിസ്റ്റിക്സിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള പദ്ധതിയെ സ്വാഗതം ചെയ്യുന്നുവെന്ന് കെടിഇസെഡ് എക്സ്പ്രസ് മാനേജ്മെന്റ് ബോര്‍ഡ് ജനറല്‍ ഡയരക്ടറും ചെയര്‍മാനുമായ ദാമിര്‍ കൊഷാഖ്മെറ്റോവ് പറഞ്ഞു. എഡി പോര്‍ട്ട്സ് ഗ്രൂപ്പുമായുള്ള തങ്ങളുടെ ശക്തവും മൂല്യവത്തായതുമായ സംയുക്ത പങ്കാളിത്തമാണിത്. ഖസക്കിസ്ഥാന്‍ പ്രാദേശികമായും ആഗോളമായും പുതിയ എന്‍ഡ് ടു എന്‍ഡ് കണക്ടിവിറ്റി ഇതിലൂടെ സാധ്യമാകും. എഡി പോര്‍ട്ട്സ് ഗ്രൂപ്പിന്റെ ആഗോള വിഭവങ്ങളും ഖസകിസ്ഥാന്‍ റെയില്‍വേയുടെ പ്രാദേശിക സാന്നിധ്യവും പ്രയോജനപ്പെടുത്തി ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വ്യാപാര പ്രവാഹങ്ങള്‍ വികസിപ്പിക്കുന്നതിനും ഇത് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
16,000 കിലോമീറ്റര്‍ റെയില്‍ ലൈനുകളുള്ള കെടിഇസെഡ് ഏറ്റവും വലിയ റെയില്‍ റോഡുകളില്‍ ഒന്നാണ്. മധ്യേഷ്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏറ്റവും പ്രധാന സംരംഭങ്ങളിലൊന്നുമാണ്. ഏകദേശം 70% ചരക്ക് നീക്കവും റെയില്‍ മാര്‍ഗം നടത്തുന്ന ഖസകിസ്ഥാനില് യൂറോപ്പ്,ചൈന,തുര്‍ക്കി എന്നിവയുമായുള്ള മധ്യേഷ്യയിലെ എല്ലാ പ്രധാന ഇടനാഴികളിലും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെടിസെഡ് പ്രധാന ലോജിസ്റ്റിക്സ് സൗകര്യങ്ങളുണ്ട്. ഖസകിസ്ഥാന്റെ കേന്ദ്ര സ്ഥാനം പ്രയോജനപ്പെടുത്തി മെച്ചപ്പെടുത്തിയ കണക്ടിവിറ്റിയിലൂടെയും എഡി പോര്‍ട്ട്സ് ഗ്രൂപ്പിന്റെയും കെടിസെഡ് എക്സ്പ്രസിന്റെയും സംയോജിത അടിസ്ഥാന സൗകര്യ വിഭവങ്ങള്‍ വഴിയും ഖസകിസ്ഥാനും മധ്യേഷ്യ മേഖലയും ലോകവും തമ്മില്‍ നിര്‍ണായക വ്യാപാര ബന്ധമൊരുക്കുന്നതില് ഗള്ഫ്ലിങ്ക് പ്രധാന പങ്ക് വഹിക്കുമെന്ന് ഗള്ഫ്ലിങ്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കമാല്‍ ഹുസൈനോവ് പറഞ്ഞു. ഓഹരി ഉടമകളുടെ ലോജിസ്റ്റിക്സ് വിഭവങ്ങള്‍,കാര്യക്ഷമത, നവീകരണം,തടസമില്ലാത്ത വിതരണ ശൃംഖലകള്‍, ഒപ്റ്റിമൈസ് ചെയ്ത വ്യാപാരം എന്നിവയോടുള്ള തങ്ങളുടെ പ്രതിബദ്ധത ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യം നല്‍കുന്നതിന് സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്പ്,ഏഷ്യ,ലോകത്തെ മറ്റു പ്രധാന വ്യാപാര കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലേക്ക് റെയില്‍,റോഡ്,വേ്യാമ,കടല്‍ വഴി സമാനതകളില്ലാത്ത 360 ഡിഗ്രി കണക്ടിവിറ്റി നല്‍കുന്നതാണ് ഖസകിസ്ഥാന്റെ പോര്‍ട്ട് സൗകര്യങ്ങള്‍.