
സി എച്ച് രാഷ്ട്രസേവാ പുരസ്കാരം പ്രൊഫ. ഖാദര്‍ മൊയ്തീന്; പുരസ്കാര സമര്പണം ഒക്ടോബര്‍ 4ന് ദുബൈയില്‍
എല്‍ബ്രസ്: യൂറോപ്പിലെ ഏറ്റവും ഉയരമുള്ള കൊടുമുടി കീഴടക്കുന്ന പ്രായം കുറഞ്ഞ ഇമാറാത്തിയായി ഫാത്തിമ അല്‍ അവാധി. 5,642 മീറ്റര്‍ ഉയരമുള്ള റഷ്യയിലെ മൗണ്ട് എല്‍ബ്രസ് കൊടുമുടിയാണ് പതിനേഴു കാരിയായ ഫാത്തിമ അബ്ദുറഹ്മാന് അ ല്‍ അവാദി കീഴടക്കിയത്. ഇത് യുഎഇയുടെ പര്‍വതാരോഹണ ചരിത്രത്തിലെ പുതിയ നാഴികക്കല്ലായി മാറി. ലോക പര്‍വതാരോഹകരുടെ പ്രധാന ലക്ഷ്യമായ ‘സെവന് സമ്മിറ്റ്സ്’ കീഴടക്കുന്നതിനുള്ള ഫാത്തിമയുടെ ചുവടുവയ്പ്പാണിത്. കഴിഞ്ഞ വര്‍ഷം ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ കിളിമഞ്ചാരോ ഈ മിടുക്കി വിജയകരമായി കീഴടക്കിയിരുന്നു. യുവജന ശാക്തീകരണത്തിനായി യുഎഇ ആസ്ഥാനമായുള്ള ഫിനാന്‍സ് ഹൗസിന്റെ പിന്തുണയോടെയും കഠിനമായ കാലാവസ്ഥയെയും ദുഷ്കരമായ ഭൂപ്രകൃതിയെയും അതിജീവിച്ചുമാണ് അല്‍ അവാദി എല്ബ്രസിനു മുകളില്‍ യുഎഇ പതാക നാട്ടിയത്. അറബ് യുവതയ്ക്ക് പ്രതീക്ഷയുടെയും പ്രചോദനത്തിന്റെയും സന്ദേശമായി ഇത് മാറിയിരിക്കുകയാണ്. ഇമാറാത്തി സ്ത്രീകള്‍ക്ക് നല്കുന്ന പിന്തുണയ്ക്ക് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ജനറല്‍ വനിതാ യൂണിയന് ചെയര്‍വുമണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്റ് ചൈല്‍ഡ്ഹുഡ് പ്രസിഡ ന്റും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷ ന് സുപ്രീം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറകിനും ഫാത്തിമ അല്‍ അവാദി തന്റെ നേട്ടം സമര്‍പ്പിച്ചു.