
യുഎഇ ഫീല്‍ഡ് ആശുപത്രി ഗസ്സയിലേക്ക്
അബുദാബി: അബുദാബിയിലെ നിരവധി പുതിയ സെക്ടറുകളിലേക്കു കൂടി പെയ്ഡ് പാര്‍ക്കിങ് സേവനങ്ങള്‍ വ്യാപിപ്പിച്ചതായി ‘ക്യു’ മൊബിലിറ്റി അറിയിച്ചു. കിഴക്കന്‍ കണ്ടല്‍ക്കാടുകളുടെ ഏരിയ,ഡോള്‍ഫിന്‍ പാര്‍ക്ക്,അല്‍ ഖലീജ് അല്‍ അറബി സ്ട്രീറ്റിലെ സെക്ടറുകള്‍,അല്‍ ഖലീജ് അല്‍ അറബി പാര്‍ക്ക് 1,2,4,5,അല്‍ ഖുറം പ്ലാസ എന്നിവിടങ്ങളിലാണ് പുതിയ പെയ്ഡ് പാര്‍ക്കിങ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. അബുദാബിയിലെ ടോള്‍ സംവിധാനമായ ഡാര്ബിന്റെയും എമിറേറ്റിലെ പൊതുപാര്‍ക്കിങ് സംവിധാനമായ മവാഖിഫിന്റെയും നടത്തിപ്പും വികസനവും ഏറ്റെടുത്ത് നടത്തുന്നത് അബുദാബി ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഹോള്‍ഡിങ് കമ്പനിയുടെ (എഡിക്യൂ) പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ‘ക്യു’ മൊബിലിറ്റിയാണ്.
പുതിയ ഇടങ്ങളിലെ അടിസ്ഥാന സൗകര്യ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പെയ്ഡ് പാര്‍ക്കിങ് പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ക്യൂ മൊബിലിറ്റി വ്യക്തമാക്കി. കര്‍ബ് പെയിന്റിങ്,ദിശാസൂചനാ ചിഹ്നങ്ങള്‍ സ്ഥാപിക്കല്‍, വാഹനമോടിക്കുന്നവര്‍ക്കായി അവബോധ സൂചനാ ചിഹ്നങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പാര്‍ക്കിങ് അനുഭവം സുഗമമാക്കുക,ഫലപ്രദമായ പൊതുപാര്‍ക്കിങ് നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക,മൊത്തത്തിലുള്ള ഗതാഗത ഒഴുക്ക് വേഗത്തിലാക്കുക എന്നീ വിശാലമായ കാഴ്ചപ്പാടുകളുടെ ഭാഗമായാണ് ഈ വിപുലീകരണമെന്നും കമ്പനി അധികൃതര്‍ പറഞ്ഞു. വാഹന ഉടമകള്‍ പോസ്റ്റ് ചെയ്ത നിര്‍ദേശങ്ങള്‍ പാലിക്കാനും സൗകര്യപ്രദമായ ഡിജിറ്റല്‍ പേയ്മെന്റുകള്‍ക്കായി ഡാര്‍ബ് ആപ്പ് ഉപയോഗിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.