
സി എച്ച് രാഷ്ട്രസേവാ പുരസ്കാരം പ്രൊഫ. ഖാദര്‍ മൊയ്തീന്; പുരസ്കാര സമര്പണം ഒക്ടോബര്‍ 4ന് ദുബൈയില്‍
അജ്മാന്: ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സര്‍വകലാശാലകള്‍ എങ്ങനെ നടപ്പാക്കുന്നുവെന്ന് വിലയിരുത്തുന്ന ടൈംസ് ഹയര്‍ എജ്യൂക്കേഷന്‍ ഇംപാക്റ്റന്റെ ഈ വര്‍ഷത്തെ റാങ്കിങ്ങില്‍ യുഎഇയില്‍ ഒന്നാമതെത്തി അജ്മാന് സര്‍വകലാശാല. 400ല്‍ 301 പോയിന്റോടെയാണ് അജ്മാന് യൂണിവേഴ്സിറ്റി ആഗോള നേട്ടം കരസ്ഥമാക്കിയത്. ലോകമെമ്പാടുമുള്ള 130 രാജ്യങ്ങളില്‍ നിന്നുള്ള 2,526 സര്‍വകലാശാലകളാണ് ഈ അന്താരാഷ്ട്ര റാങ്കിങ്ങിനായി മത്സര രംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ റാങ്കിങ്ങില്‍ നിന്ന് മൂന്ന് സ്ഥാനങ്ങള്‍ മുന്നേറിയാണ് യുഎഇയില്‍ സര്‍വകലാശാല ഒന്നാം റാങ്കിലെത്തിയത്. നിരവധി സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ അസാധാരണമായ പ്രകടനം കാഴ്ചവച്ച സര്‍വകലാശാല ‘നല്ല ആരോഗ്യവും ക്ഷേമവും’ എന്ന മേഖലയില്‍ അജ്മാന് സര്‍വകലാശാല ലോകത്ത് 400 സര്‍വകലാശാലകളില്‍ 200ാം സ്ഥാനത്തുണ്ട്. ദേശീയതലത്തില്‍ ഒന്നാം സ്ഥാനവും നേടി. കൂടാതെ ‘ലക്ഷ്യങ്ങള്‍ക്കായുള്ള പങ്കാളിത്തങ്ങള്‍’ എന്ന മേഖലയില്‍ ആഗോളതലത്തില്‍ മികച്ച 200ല്‍ സര്‍വകലാശാല സ്ഥാനം നിലനിര്‍ത്തി.