അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

അബുദാബി: ‘നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ മുന്‍ഗണന’ എന്ന പ്രമേയത്തില്‍ പൊതു സുരക്ഷയ്ക്കും ഉത്തരവാദിത്ത ഊര്‍ജ ഉപയോഗത്തിനുമുള്ള ജനങ്ങളുടെ പ്രതിബദ്ധത ശക്തിപ്പെടുത്താനും അബുദാബി ഊര്‍ജ വകുപ്പ് (ഡിഒഇ) വിപുലമായ ബോധവത്കരണ കാമ്പയിന് ആരംഭിച്ചു. വൈദ്യുതി,വാതക ഉപയോഗത്തിലെ സുരക്ഷിതമായ രീതികളെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, പ്രത്യേകിച്ച് ഉയര്‍ന്ന ഡിമാന്‍ഡ് ഉള്ള വേനല്‍ക്കാല മാസങ്ങളില്‍, വ്യക്തികളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ് ഈ കാമ്പയിന്.
ഊര്‍ജ സംബന്ധമായ അപകടങ്ങള്‍ കുറയ്ക്കുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഊര്‍ജ സംബന്ധമായി കാര്യക്ഷമമായ പെരുമാറ്റ രീതി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഊര്‍ജ വകുപ്പിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ കാമ്പയിന് ആരംഭിക്കുന്നത്. എസി,മറ്റു ശീതീകരണ-വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും ഗ്യാസ് പ്രവര്ത്തിപ്പിക്കുമ്പോഴുമുള്ള അപകടസാധ്യതകള്‍ എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശമാണ് കാമ്പയിനിലൂടെ സമൂഹത്തിന് നല്‍കുന്നത്.
ഊര്‍ജ സ്രോതസുകളുടെ ഉപയോഗത്തിലെ സുരക്ഷയാണ് തങ്ങളുടെ നിയന്ത്രണ ചട്ടക്കൂടിന്റെ പ്രധാന സ്തംഭമെന്ന് ഊര്‍ജ വകുപ്പിലെ പെട്രോളിയം ഉത്പന്ന മേഖല റെഗുലേറ്ററി അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയരക്ടര്‍ എഞ്ചിനീയര്‍ അഹമ്മദ് അല്‍ സഈദ് മുഹമ്മദ് ഷീബാനി പറഞ്ഞു. പൊതുജന അവബോധം വളര്‍ത്താനും അബുദാബിയിലെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും പ്രയോജനപ്പെടുന്ന കാര്യക്ഷമവും സുരക്ഷിതവുമായ ഊര്‍ജ മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാട് പ്രോത്സാഹിപ്പിക്കാനുമാണ് കാമ്പയിനെന്നും അദ്ദേഹം വ്യക്തമാക്കി. വാതക സംബന്ധമായ അപകടങ്ങള്‍ കുറയ്ക്കുന്നതിനും എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും നിയന്ത്രണ അതോറിറ്റിയും പൊതുജനങ്ങളും തമ്മിലുള്ള സഹകരണം നിര്‍ണായകമാണ്. വേനല്‍ക്കാലത്ത് വീടുകളിലോ,വാണിജ്യ കെട്ടിടങ്ങളിലോ,സേവന സൗകര്യങ്ങളിലോ ഊര്‍ജവുമായി ബന്ധപ്പെട്ട വെല്ലുവിളികള്‍ കൂടുതല്‍ കടുത്തതാകും. സുരക്ഷയുടെയും സുസ്ഥിരതയുടെയും സംസ്കാരം വളര്‍ത്തിയെടുക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമാണ്. ബോധവത്കരണത്തിലൂടെയും ഇടപെടലിലൂടെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള കടമയുടെ ഭാഗമാണ് കാമ്പയിനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബോധപൂര്‍വവും ഉത്തരവാദിത്തമുള്ളതുമായ ഊര്‍ജ ഉപയോഗം നിയന്ത്രണ അതോറിറ്റികള്‍ക്കും സമൂഹത്തിനും ഇടയിലുള്ള വലിയ ഉത്തരവാദിത്തമായിരിക്കണമെന്ന് ഊര്‍ജ വകുപ്പിലെ ആരോഗ്യ,സുരക്ഷ,പരിസ്ഥിതി ഡയരക്ടര്‍ എഞ്ചിനീയര്‍ അബ്ദുറഹ്മാന് അല്‍ അലവി അഭിപ്രായപ്പെട്ടു. പൊതുജന അവബോധത്തോടെയാണ് പ്രതിരോധം ആരംഭിക്കുന്നത്. അതുകൊണ്ടാണ് അപകടങ്ങള്‍ കുറയ്ക്കുന്നതിനും സുസ്ഥിരമായ ഉപഭോഗ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വ്യക്തവും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ സന്ദേശങ്ങളും പ്രായോഗിക മാര്‍ഗങ്ങളും കാമ്പയിന് ഉപയോഗിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഊര്‍ജ വകുപ്പിന്റെ വെബ്സൈറ്റിലൂടെയും ഡിജിറ്റല്‍ അവബോധം നല്‍കും. പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ച് ശില്പശാലകള്, സൈറ്റ് സന്ദര്‍ശനങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ സംരംഭങ്ങള്‍ കാമ്പയിനിന്റെ ഭാഗമായി നടക്കും. എമിറേറ്റിലുടനീളം സാധ്യമായ ഏറ്റവും കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരുന്നതിനാണ് ഇത്തരം മള്‍ട്ടി ചാനല്‍ സമീപനം സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.