
വേള്‍ഡ് ചലഞ്ച്: ചൈനയിലെ സെല്‍ഫ് ഡ്രൈവിങ് വാഹനങ്ങള്‍ ദുബൈ പരിശോധിച്ചു
ഫുജൈറ: ആഭ്യന്തര റോഡ്,അടിസ്ഥാന വികസന പദ്ധതിയുടെ ഒമ്പതാം ഘട്ടത്തിന്റെ ഭാഗമായി ഫുജൈറയില്‍ 77 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ മഴവെള്ള ഡ്രെയിനേജും രണ്ടു തുരങ്കപാതകളും നിര്‍മിക്കുന്നു. ദിബ്ബ അല്‍ ഫുജൈറ,അല്‍ ഹൈല്‍,ഖറാത്ത്,ഖിദ്ഫ,വാദി അല്‍ സിദ്ര്,സെയ്ജി,തുബാന്‍, ഹബാബ്,അല്‍ ഖരിയ,വാദി സഹം,അല്‍ ഫര്‍ഫാര്‍,ഔഹാല എന്നിവിടങ്ങളിലായി 31 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന നിരവധി റോഡുകളുടെ വികസനവും ഇതിലുള്‍പ്പെടും. പദ്ധതി പ്രകാരം 77 കിലോമീറ്റര്‍ മഴവെള്ള ഡ്രെയിനേജ് ശൃംഖല സ്ഥാപിക്കുമെന്ന് ഫുജൈറ പൊതുമരാമത്ത്,കൃഷി വകുപ്പ് ഡയരക്ടര്‍ സലീം മുഹമ്മദ് അലി അല്‍ മക്സ പറഞ്ഞു.
അല്‍ ശരീഅ മേഖലയില്‍ 1.2 കിലോമീറ്റര്‍ നീളത്തിലും ശൈഖ് ഖലീഫ ജനറല്‍ ആശുപത്രിക്ക് മുമ്പില്‍ 1.4 കിലോമീറ്റര്‍ നീളത്തിലും രണ്ടു തുരങ്കങ്ങളാണ് നിര്‍മിക്കുന്നത്. കോര്‍ണിഷ്,ശൈഖ് സായിദ് റോഡ്,അല്‍ ഗുര്‍ഫ റോഡുകളില്‍ ലൈറ്റിങ്,സൈനേജുകള്‍,സ്പീഡ് ബമ്പുകള്‍,സൈഡ് പാര്‍ക്കിങ്,ട്രാഫിക് ലൈറ്റുകളുള്ള കാല്‍നട ക്രോസിങ്ങുകള്‍ എന്നിവയും റോഡ് പ്രവൃത്തികളില്‍ ഉള്‍പ്പെടും. ഇത് ഗതാഗതം നിയന്ത്രിക്കാനും ഡ്രൈവര്‍മാര്‍ക്ക് പൊതുസുരക്ഷ ഉറപ്പാക്കാനും സഹായകമാകും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖിയുടെ നിര്‍ദേശപ്രകാരമാണ് വികസന പദ്ധതി നടപ്പാക്കുന്നത്.