
പെന്‍ഡുലം റൈഡര്‍ തകര്‍ന്ന് 23 പേര്‍ക്ക് പരിക്ക് തായിഫിലെ അമ്യൂസ്മെന്റ് പാര്‍ക്ക് അടച്ചുപൂട്ടി
ദുബൈ: ദുബൈയില്‍ പുതിയ ഡ്രൈവിങ്് പരിശീലന,ലൈസന്‍സിങ് കേന്ദ്രത്തിന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അംഗീകാരം നല്കി. ദുബൈയിലെ അല്‍ റൊവൈയ 3ലാണ് ഡ്രൈവിങ് പരിശീലന,ലൈസന്‍സിങ് കേന്ദ്രം ആരംഭിക്കുന്നത്. ഫസ്റ്റ് ഡ്രൈവിങ് സെന്റര്‍ ആരംഭിക്കുന്ന ഈ പരിശീലന കേന്ദ്രം അല്‍ റൊവൈയയിലെയും പരിസര പ്രദേശങ്ങളിലെയും താമസക്കാര്‍ക്ക് സഹായകമാകും. ഉയര്‍ന്ന നിലവാരമുള്ളസേവനങ്ങള് നല്‍കുകയാണ് ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഇതോടെ ദുബായിലെ ആര്‍ടിഎ അംഗീകൃത ഡ്രൈവിങ് ലൈസന്‍സിങ് സെന്ററുകളുടെ ആകെ എണ്ണം 28 ആയി ഉയര്‍ന്നു. ദുബൈ സര്‍ക്കാരിന്റെ കാഴ്ചപ്പാടിനനുസൃതമായി പൊതുസേവനങ്ങളുടെ കാര്യക്ഷമത,പ്രവേശനക്ഷമത,ഉപഭോക്തൃ സംതൃപ്തി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ആര്‍ടിഎയുടെ പ്രതിബദ്ധതയാണ് ഇതിലൂടെ തെളിയിക്കപ്പെടുന്നത്. ട്രാഫിക് ഫയല്‍ രജിസ്ട്രേഷന്,തിയറി-പ്രാക്ടിക്കല്‍ ഡ്രൈവിങ് പരിശീലനം,ലേണിങ് ടെസ്റ്റ്,മോട്ടോര്‍ സൈക്കിളുകള്‍ക്കും ലൈറ്റ് വാഹനങ്ങള്‍ക്കും ലൈസന്‍സുകള്‍ (മാനുവല്‍, ഓട്ടോമാറ്റിക്) നല്കല് തുടങ്ങിയ പ്രധാന സേവനങ്ങലാണ് ഈ കേന്ദ്രത്തില്‍ നിന്നു ലഭിക്കുക. ഡ്രൈവിങ് ക്ലാസുകളും ഇവിടെ നടക്കും. ഭാവിയില്‍ ഹെവി വെഹിക്കിള്‍,ബസ്,മെക്കാനിക്കല്‍ ഉപകരണ ലൈസന്‍സിങ് എന്നിവയും നല്കാന് കഴിയുമെന്ന് അധികൃതര്‍ അറിയിച്ചു.