അബുദാബി അപകടം: നാലാമത്തെ കുട്ടിയും മരിച്ചു; മരണസംഖ്യ അഞ്ചായി

അബുദാബി: ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ‘അഡ്വര്‍ട്ടൈസര്‍ പെര്‍മിറ്റ്’ ആരംഭിച്ചതായി യുഎഇ മീഡിയ കൗണ്‍സില്‍ പ്രഖ്യാപിച്ചു. ഇനിമുതല്‍ പരസ്യ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്നവര്‍ പെര്‍മിറ്റ് നേടിയിരിക്കണം. ഡിജിറ്റല്‍ പരസ്യത്തില്‍ സുതാര്യത, പ്രൊഫഷണലിസം, ഉപഭോക്തൃ സംരക്ഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങളുടെ ഭാഗമാണിത്. പരസ്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് വ്യക്തമായ സംവിധാനങ്ങള്‍ നടപ്പാക്കാന്‍ മീഡിയ കൗണ്‍സില്‍ ലക്ഷ്യമാക്കുന്നു. മാധ്യമ വ്യവസായത്തിലെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ക്കൊപ്പം കാര്യക്ഷമമായി നിയന്ത്രണം അനിവാര്യമായിരിക്കുന്നു. ഇതിനായി ‘അഡ്വര്‍ട്ടൈസര്‍ പെര്‍മിറ്റ്’ ആദ്യ മൂന്ന് വര്‍ഷത്തേക്ക് സൗജന്യമായി അനുവദിക്കും. മൂന്ന് മാസത്തിനുള്ളില്‍ ഇത് പ്രാബല്യത്തില്‍ വരും. പരസ്യ ഉള്ളടക്ക സമ്പദ്വ്യവസ്ഥയെ നിയന്ത്രിക്കുകയും വികസിപ്പിക്കുകയും ചെയ്യുക, ഡിജിറ്റല്‍ പരസ്യ മേഖലയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുക, വ്യക്തിപരവും സ്ഥാപനപരവുമായ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ഉള്ളടക്ക സ്രഷ്ടാക്കളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയും ചെയ്യുക, തെറ്റിദ്ധരിപ്പിക്കുന്നതും കബളിപ്പിക്കുന്നതുമായ പരസ്യങ്ങളില്‍ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക തുടങ്ങിയവയാണ് മീഡയ കൗണ്‍സില്‍ ഉദ്ദശിക്കുന്നത്.
ലൈസന്‍സ് നേടുന്നവര്‍ കുറഞ്ഞത് 18 വയസ്സ് പ്രായമുള്ളവരായിരിക്കണം. പൗരന്മാരും താമസക്കാരുമായ അപേക്ഷകര്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് ഇലക്ട്രോണിക് മീഡിയയില്‍ ഒരു ട്രേഡ് ലൈസന്‍സ് നേടണം. സന്ദര്‍ശകര്‍ക്ക് യുഎഇയിലെ ലൈസന്‍സുള്ള ഒരു ഏജന്‍സി വഴി ഒരു ‘പരസ്യദാതാവ്’ പെര്‍മിറ്റ് നേടാം. പെര്‍മിറ്റിനായി അപേക്ഷകള്‍ www.uaemc.gov.ae എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കാം. യുഎഇ നിയമപ്രകാരം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് വഴി യുഎഇയില്‍ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വില്‍ക്കുന്നതിന് സാമ്പത്തിക വികസന വകുപ്പില്‍ നിന്നോ അല്ലെങ്കില്‍ പ്രസക്തമായ ഒരു ഫ്രീ സോണ്‍ അതോറിറ്റി നല്കുന്ന സാധുവായ ട്രേഡ് അല്ലെങ്കില്‍ ഇകൊമേഴ്സ് ലൈസന്‍സ് ആവശ്യമാണ്. നിയമം ലംഘിക്കുന്നവര്‍ക്ക് ഫെഡറല്‍ നിയമപ്രകാരമുള്ള ശിക്ഷകള്‍ ലഭിക്കും. ട്രേഡ് ലൈസന്‍സ് ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ വില്‍ക്കുന്നത് 500,000 ദിര്‍ഹം വരെ പിഴയും, സാധനങ്ങള്‍ കണ്ടുകെട്ടലും, തടവും വരെ ലഭിക്കാന്‍ ഇടയാക്കും. ഇക്കഴിഞ്ഞ മെയ് 29ല്‍ യുഎഇയില്‍ ഒരു പുതിയ മാധ്യമ നിയമം പ്രാബല്യത്തില്‍ വന്നിരുന്നു. രാജ്യത്തെ എല്ലാ മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശനമായ നിയന്ത്രണം ഇതിലൂടെ ഏര്‍പ്പെടുത്തിയിരുന്നു. കൂടാതെ മതവിശ്വാസത്തെ അപമാനിക്കുന്നത് മുതല്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നത് വരെയുള്ള നിയമലംഘനങ്ങള്‍ക്ക് 1 ദശലക്ഷം ദിര്‍ഹം വരെ പിഴ ചുമത്താന്‍ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.