
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
അബുദാബി: യുഎഇയിലെ താപനില ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് ആഗസ്റ്റ് 1 വെള്ളിയാഴ്ച എത്തി. ചൂട് 51.8 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നതായി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അല്‍ ഐനിലെ സ്വീഹാനില്‍ ഉച്ചകഴിഞ്ഞ് 3 മണിക്ക് മെര്‍ക്കുറി ഈ റെക്കോര്‍ഡ് പരിധിയിലെത്തി. യുഎഇയില്‍ വേനല്‍ക്കാലം കഠിനമാവുന്നതിന് വളരെ മുമ്പുതന്നെ, മെയ് 24 ന് സ്വീഹാനില്‍ താപനില 51.6 ആയി ഉയര്‍ന്നിരുന്നു. ജൂലൈ 29 നും ആഗസ്റ്റ് 10 നും ഇടയില്‍ വരുന്നതും രാജ്യത്തെ ഏറ്റവും ചൂടേറിയ കാലഘട്ടമായി കണക്കാക്കപ്പെടുന്നതുമായ അല്‍ മിര്‍സാം കാലഘട്ടത്തിന്റെ വരവോടെ രാജ്യത്തെ കാലാവസ്ഥ കൂടുതല്‍ ചൂടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആഗസ്റ്റ് 10 വരെ, ഉയര്‍ന്ന ചൂടിനൊപ്പം അറബിയില്‍ ‘സമും’ എന്നറിയപ്പെടുന്ന കഠിനമായ വരണ്ട കാറ്റും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ചൂടുള്ളതും വരണ്ടതും പൊടി നിറഞ്ഞതുമായിരിക്കും.
ഈ കാലഘട്ടത്തെ ‘വാഗ്രത്ത് അല്‍ഖൈസ്’ എന്നും വിളിക്കുന്നു, ഈ സമയത്ത് പ്രദേശത്ത് തീവ്രമായ വരണ്ട ഉഷ്ണതരംഗങ്ങള്‍ ആഞ്ഞടിക്കും.
ഈ സമയങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. രാവിലെ മുതല്‍ സൂര്യാസ്തമയം വരെയുള്ള കടുത്ത ചൂടുള്ള സമയങ്ങളില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാനും പകല്‍ സമയത്ത് തണുത്ത സ്ഥലങ്ങളില്‍ തുടരാനും നിര്‍ദ്ദേശമുണ്ട്. അതേസമയം ഈ കൊടുംചൂടുള്ള സാഹചര്യങ്ങള്‍ക്കിടയിലും, രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ നേരിയ മഴയും ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും ഉണ്ടായി. അസ്ഥിരമായ ഈ കാലാവസ്ഥ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. ഇത് സാധാരണയായി ജൂലൈ പകുതി മുതല്‍ ആഗസ്റ്റ് പകുതി വരെ സംഭവിക്കുന്നതാണെന്നും സജീവമായ കാലാവസ്ഥയും നേരിയ മഴയോ മാറിമാറി വരുന്ന ദിവസങ്ങളുമുണ്ടാകുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയിലെ കാലാവസ്ഥാ നിരീക്ഷകന് ഡോ. അഹമ്മദ് ഹബീബ് പറഞ്ഞു.
കിഴക്ക് നിന്ന് നീങ്ങുന്ന ഒരു താഴ്ന്ന മര്‍ദ്ദ സംവിധാനം, അറബിക്കടലില്‍ നിന്നുള്ള ഈര്‍പ്പം നിറഞ്ഞ വായു, ഇന്റര്‍ട്രോപ്പിക്കല്‍ കണ്‍വെര്‍ജന്‍സ് സോണിന്റെ വടക്കോട്ടുള്ള മാറ്റം എന്നിവയുള്‍പ്പെടെയുള്ള അന്തരീക്ഷ ചലനങ്ങള്‍ സമീപകാല കാലാവസ്ഥാ മാറ്റങ്ങളെ സ്വാധീനിക്കുന്നതായും കാലാവസ്ഥാ നിരീക്ഷകന് പറയുന്നു.