
വിവാഹങ്ങള്‍ക്ക് സഹായിച്ച ഇമാറാത്തി കുടുംബത്തെ പ്രശംസിച്ച് ശൈഖ് ഹംദാന്‍
ദുബൈ: എമിറേറ്റിലെ പരിസ്ഥിതി സംരക്ഷണത്തിന്റെയും രാജ്യത്തെ കണ്ടല്‍ക്കാടുകളുടെ വ്യാപനത്തിന്റെയും ഭാഗമായി ദുബൈയില്‍ നട്ടുപിടിപ്പിച്ചത് 13,350 കണ്ടല്‍ മരങ്ങള്‍. എമിറേറ്റ്സ് മറൈന്‍ എന്‍വയോണ്‍മെന്റല്‍ ഗ്രൂപ്പുമായി സഹകരിച്ച് ദുബൈ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയാണ് (ദേവ) ദുബൈ ജബല്‍ അലി മറൈന്‍ സാങ്ച്വറിയില്‍ ഇത്രയും കണ്ടല്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചത്. 2023 ഫെബ്രുവരി മുതല്‍ 2025 ഫെബ്രുവരി വരെ 10 പരിപാടികളിലൂടെയാണ് കണ്ടല്‍ മരങ്ങള്‍ നട്ടത്.
ദേവ ഉദ്യോഗസ്ഥര്‍,കുടുംബാംഗങ്ങള്‍, അനുബന്ധ ജീവനക്കാര്‍,ദേവ അക്കാദമി വിദ്യാര്‍ഥികള്‍ എന്നിവരുള്‍പ്പെടെ 1,650ലധികം സന്നദ്ധപ്രവര്‍ത്തകര്‍ 3,626 മണിക്കൂര്‍ സേവനം ചെയ്താണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. കൂടാതെ,ദേവ റിസര്‍വിന്റെ കടല്‍ത്തീരത്ത് നിന്ന് 3,546 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങളും എട്ട് ടണ്‍ കടല്‍പ്പായലും നീക്കം ചെയ്തിട്ടുണ്ട്.
തങ്ങളുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായി ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സമൂഹത്തിലെ അംഗങ്ങളെയും ചേര്‍ത്തുപിടിച്ചാണ് കൂടുതല്‍ മരങ്ങള്‍ നട്ടുപിടിപ്പിച്ചതെന്ന് ദേവ എംഡിയും സിഇഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു.കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള പ്രകൃതിയധിഷ്ഠിത പരിഹാരങ്ങളെയും ജൈവ വൈവിധ്യത്തെയും പിന്തുണയ്ക്കുന്നതിനും പരിസ്ഥിതിയെയും കര,സമുദ്ര ആവാസ വ്യവസ്ഥകളെയും സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി വര്‍ഷങ്ങളായി തങ്ങള്‍ പ്രചാരണങ്ങളും സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവയുടെ
‘ഹരിത ഇടങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ദുബൈ ഗവണ്മെന്റുമായും സ്വകാര്യ മേഖലയുമായും സഹകരിച്ചാണ് പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. പ്രത്യേകിച്ച് ഉഷ്ണമേഖലാ വനങ്ങളേക്കാള്‍ ഏകദേശം നാലിരട്ടി വേഗതയില്‍ കാര്‍ബണ്‍,ഹരിതഗൃഹ വാതകങ്ങള്‍ ആഗിരണം ചെയ്യാന്‍ കഴിയുന്ന കണ്ടല്‍ക്കാടുകള്‍ പോലുള്ള തദ്ദേശീയ വൃക്ഷങ്ങള്‍ വച്ചുപടിപ്പിക്കുന്നതിലൂടെ പരിസ്ഥിതിക്ക് പൊതുവെയും മനുഷ്യര്‍ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.