
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജിഡിപി 4%,ഈ വര്‍ഷം 4.4% ,അടുത്ത വര്‍ഷം 5.4% വളര്‍ച്ച കൈവരിക്കുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്
ദുബൈ: എണ്ണയിതര മേഖലയിലെ തുടര്‍ച്ചയായ വളര്‍ച്ചയും സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരതയുള്ള പ്രകടനവും തുടരുന്ന യുഎഇയുടെ സാമ്പത്തിക വളര്‍ച്ച ശരവേഗത്തിലെന്ന് സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ട്. അടുത്ത രണ്ട് വര്‍ഷത്തേക്ക് രാജ്യത്തിന് ശക്തമായ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷക്കാമെന്നും യുണൈറ്റഡ് അറബ് എമിറേറ്റ്സ് സെന്‍ട്രല്‍ ബാങ്ക് (സിബിയുഎഇ) വ്യക്തമാക്കുന്നു. ഇന്നലെ പ്രസിദ്ധീകരിച്ച കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്‍ഷം നാലു ശതമാനമായിരുന്നു സാമ്പത്തിക വളര്‍ച്ചയെങ്കില്‍ ഈ വര്‍ഷം യുഎഇയുടെ ജിഡിപി 4.4% മായി ഉയരുമെന്നും അടുത്ത വര്‍ഷം ഇത് 5.4% ആയിരിക്കുമെന്നും യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സുസ്ഥിരമായ സാമ്പത്തിക വൈ
വിധ്യവത്കരണ ശ്രമങ്ങളും രാജ്യത്തിന്റെ സാമ്പത്തിക,ബാങ്കിങ് സംവി
ധാനങ്ങളുടെ ശക്തമായ അവസ്ഥയും പ്രതിഫലിപ്പിക്കുന്നതാണ് നിലവിലെ ജിഡിപി വളര്‍ച്ച. യുഎഇയുടെ ബാങ്കിങ് മേഖല മികച്ച മൂലധനവും ദ്രവ്യതയുമുള്ളതായി തുടരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മെച്ചപ്പെട്ട ആസ്തി ഗുണനിലവാരമാണ് തുടര്‍ച്ചയായ വികാസത്തെ പിന്തുണയ്ക്കുന്നത്. സാമ്പത്തിക സ്ഥിരതയിലെ അപകടസാധ്യതകള്‍ വലിയ തോതില്‍ മാറ്റമില്ലാതെ തുടര്‍ന്നിട്ടുണ്ട്. മികച്ച സാമ്പത്തിക അടിസ്ഥാനതത്വങ്ങളും ഫലപ്രദമായ റിസ്ക് മാനേജ്മെന്റുമാണ് ഇതിനു കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാക്രോ ഇക്കണോമിക് പ്രവണതകളെയും സാമ്പത്തിക വിപണി സാഹചര്യങ്ങളെയും കുറിച്ചുള്ള സെന്‍ട്രല്‍ ബാങ്കിന്റെ വിശകലനം നിലവിലെ സ്ഥിരതയെ എടുത്തുകാണിക്കുന്നതാണ്. പ്രതികൂല സാഹചര്യങ്ങളില്‍ പോലും ആഘാതങ്ങള്‍ ആഗിരണം ചെയ്യാനുള്ള സാമ്പത്തിക സംവിധാനം അതിന്റെ ശേഷി നിലനിര്‍ത്തുന്നു. ഈ വര്‍ഷം നടത്തിയ സമ്മര്‍ദ പരിശോധനകള്‍,മൂലധനവും ലിക്വിഡിറ്റിയും നിയന്ത്രണ പരിധിക്ക് മുകളില്‍ നിലനിര്‍ത്തിക്കൊണ്ട് ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നത് തുടരാനാകുമെന്നും റിപ്പോര്‍ട്ട് ഉറപ്പുനല്‍കുന്നു.
സാമ്പത്തിക അധികാരികള്‍ക്കിടയിലെ ഏകോപനം ശക്തിപ്പെടുത്തുന്നതില്‍ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഎഇ ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി കൗണ്‍സിലിന്റെ പ്രവര്‍ത്തനത്തെ പ്രധാന നാഴികക്കല്ലായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കൗണ്‍സില്‍ വ്യവസ്ഥാപിതമായ റിസ്ക് മേല്‍നോട്ടവും ഉയര്‍ന്നുവരുന്ന മാക്രോഫിനാന്‍ഷ്യല്‍ ഭീഷണികള്‍ക്കുള്ള മെച്ചപ്പെട്ട പ്രതികരണ സംവിധാനങ്ങളും വികസിപ്പിച്ചിട്ടുണ്ട്. ഇന്‍ഷുറന്‍സ്,ഫിനാന്‍സ് കമ്പനികള്‍,എക്സ്ചേഞ്ച് ഹൗസുകള്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യത്തെ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും മേഖല മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്. ഇന്‍ഷുറന്‍സ് മേഖല ആകെ പ്രീമിയങ്ങളില്‍ 21.4% വളര്‍ച്ചയോടെ 64.8 ബില്യണ്‍ ദിര്ഹമിലെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.