വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

കുവൈത്ത് സിറ്റി: പ്രഭാത നമസ്കാരത്തിനിടയില്‍ പ്രവാസി പള്ളിയില്‍ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് നന്തി തിക്കോടി സ്വദേശി തിക്കോടി മീത്തലെ പള്ളി റോഡില്‍ ഷബീര്‍ (61) എന്ന് ഷാബ് ആണ് സാല്‍മിയയിലെ പള്ളിയില്‍ സുബഹി നമസ്കാരത്തിനിടെ കുഴഞ്ഞു വീണത്. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുവൈത്ത് കേരള ഇസ്ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് മെമ്പറാണ്. ഭാര്യ: റലിസ ഭാനു (ഇരിങ്ങല്‍ കോട്ടക്കല്‍). മക്കള്‍: നബീല്‍ അലി(ലണ്ടന്‍), റാബിയ ആയിഷ ബാനു, റാണിയ നവാല്‍. പരേതരായ കടീകൊയില് ആയിശുവിന്റെയും നന്തി വില്ല്യോത്ത് കുട്ട്യാലിയുടെയും പുത്രനാണ്. ഷഹീം കൊല്ലം (ഖത്തര്‍) ജാമാതാവാണ്. മൃതദേഹം നാട്ടിലെത്തിക്കും. തിക്കോടി മീത്തലെ പള്ളിയില്‍ നാളെ രാവിലെ ഖബറടക്കും.


