
ഗസ്സയിലെ ഇസ്രാഈല്‍ നീക്കം: അറബ്-മുസ്ലിം രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു
അബുദാബി: ഗസ്സ മുനമ്പിലെ ഗുരുതരമായ ജീവിത പ്രതിസന്ധികള്‍ക്കിടയില്‍ ഫലസ്തീന് ജനതയെ പിന്തുണച്ച് അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതില്‍ യുഎഇ വഹിക്കുന്ന ക്രിയാത്മകമായ പങ്കിനെ അറബ് പാര്‍ലമെന്റ് പ്രസിഡന്റ് മുഹമ്മദ് അഹമ്മദ് അല്‍ യമ്മാഹി പ്രശംസിച്ചു.
യുഎഇയുടെ സംരംഭങ്ങള്‍, പ്രത്യേകിച്ച് ‘ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3’, അറബ് ഐക്യദാര്‍ഢ്യത്തിന്റെയും ഫലപ്രദമായ മാനുഷിക പ്രവര്‍ത്തനത്തിന്റെയും മാന്യമായ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭക്ഷണ, മെഡിക്കല്‍ സപ്ലൈസ്, ഷെല്‍ട്ടര്‍ മെറ്റീരിയലുകള്‍ എന്നിവ നിറച്ച കപ്പലുകളും ട്രക്കുകളുടെ വാഹനവ്യൂഹങ്ങളും അയയ്ക്കുന്നത് ഉള്‍പ്പെടെ വിപുലമായ പിന്തുണ യുഎഇ നല്കിവരുന്നു. സാഹോദര്യവും സൗഹൃദപരവുമായ രാഷ്ട്രങ്ങളുമായി ഏകോപിപ്പിച്ച് കരമാര്‍ഗ്ഗം എത്തിച്ചേരാന്‍ കഴിയാത്ത പ്രദേശങ്ങളില്‍ വെല്ലുവിളി ഏറ്റെടുത്ത് യുഎഇ എയര്ഡ്രോപ്പുകളും നടത്തിയിട്ടുണ്ട്. എട്ടാമത്തെ യുഎഇ സഹായ കപ്പലായ ഖലീഫ അല്‍ അരിഷ് തുറമുഖത്ത് കഴിഞ്ഞ ദിവസം എത്തിയതിനെക്കുറിച്ച് അല്‍ യമ്മാഹി എടുത്തുപറഞ്ഞു. ഗസ്സ മുനമ്പിലെ അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനായി ഭക്ഷണം, മെഡിക്കല്‍, ആരോഗ്യ സാമഗ്രികള്‍, ഷെല്‍ട്ടര്‍ മെറ്റീരിയലുകള്‍, പൂര്‍ണ്ണമായും സജ്ജീകരിച്ച ആംബുലന്‍സുകള്‍, വാട്ടര്‍ ടാങ്കറുകള്‍ എന്നിവയുള്‍പ്പെടെ 7,166 ടണ്ണിലധികം മാനുഷിക സഹായം കപ്പലില്‍ എത്തിച്ചിട്ടുണ്ട്. കൂടാതെ ‘ഓപ്പറേഷന് ചിവാലറസ് നൈറ്റ് 3’ ആരംഭിച്ചതിനുശേഷം, യുഎഇ 80,000 ടണ്ണിലധികം മാനുഷിക, ദുരിതാശ്വാസ സഹായങ്ങള്‍ ഗസ്സയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 600ലധികം എയര്‍ലിഫ്റ്റുകള്‍, 17 ചരക്ക് കപ്പലുകള്‍, 5,400 ട്രക്കുകള്‍ എന്നിവയിലൂടെ കര, കടല്‍, വായു മാര്‍ഗങ്ങളിലൂടെയാണ് ഈ സാധനങ്ങള്‍ എത്തിച്ചത്. ഗസ്സയില്‍ ഒരു ഫീല്‍ഡ് ആശുപത്രിയും അല്‍ അരിഷ് തീരത്ത് ഒരു ഫ്ളോട്ടിംഗ് ആശുപത്രിയും സ്ഥാപിച്ചുകൊണ്ട് യുഎഇ മെഡിക്കല്‍ മേഖലയെയും പിന്തുണച്ച് വരുന്നു. മാനുഷിക സഹായം ഏറ്റവും ആവശ്യമുള്ളവരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ യുഎഇയും ഈജിപ്തും തമ്മിലുള്ള തുടര്‍ച്ചയായ ഏകോപനത്തെയും അദ്ദേഹം അഭിനന്ദിച്ചു.