
ശൈഖ് സായിദ് ഗ്രാന്റ് മോസ്കിന് ആഗോള അംഗീകാരം
അബുദാബി: മിഡില്‍ ഈസ്റ്റിലെ പ്രമുഖ സൂപ്പര്‍ സ്പെഷ്യാലിറ്റി ആരോഗ്യ സേവനദാതാവായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി. 2025 ലെ മൂന്ന്, ആറ് മാസ കാലയളവിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ഗ്രൂപ്പിന്റെ വരുമാനം സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 18.7 ശതമാനം വളര്‍ന്ന് 1,403 മില്യണ്‍ ദിര്‍ഹമായി ഉയര്‍ന്നു. അറ്റാദായം 148 മില്യണ്‍ ദിര്‍ഹമായി. EBITDA 306 മില്യണ്‍ ദിര്‍ഹത്തിലെത്തി. 2024 സാമ്പത്തിക വര്‍ഷത്തിലെ ഡിവിഡന്‍ഡ് 170 മില്യണ്‍ ദിര്‍ഹവും ഗ്രൂപ്പ് വിതരണം ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായത്തിന്റെ 47 ശതമാനമാണിത്. ഐവിഎഫ്, അര്‍ബുദ പരിചരണം, നൂതന ഡയഗ്നോസ്റ്റിക്സ് സംവിധാനങ്ങള്‍ എന്നീ മേഖലകളില്‍ വര്‍ധിച്ചു വരുന്ന ആവശ്യകത രോഗികളുടെ നിരക്ക് 12.1 ശതമാനം വര്‍ധിപ്പിച്ചു.
ഗ്രൂപ്പിന്റെ പ്രധാന ആസ്തിയായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി രോഗികളുടെ എണ്ണത്തില്‍ 30.4% വര്‍ദ്ധനവ് രേഖപ്പെടുത്തി മികച്ച വളര്‍ച്ചയാണ് നേടിയത്. വരുമാനത്തില്‍ 14.7% വളര്‍ച്ച കൈവരിച്ച് 333 മില്യണ്‍ ദിര്‍ഹത്തിലെത്തി.
ഡോ. ഷംഷീര്‍ വയലില്‍ സ്ഥാപകനും ചെയര്‍മാനുമായ ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മെച്ചപ്പെട്ട പ്രവര്‍ത്തനക്ഷമത ഉറപ്പാക്കിയുള്ള പ്രാഥമിക സങ്കീര്‍ണ പരിചരണ മേഖലകളില്‍ നടത്തിയ തന്ത്രപ്രധാന വികസന പ്രവര്‍ത്തനങ്ങളുമാണ് വളര്‍ച്ചയ്ക്ക് അടിത്തറ പാകിയത്. അര്‍ബുദ പരിചരണ മേഖലയിലെ നിക്ഷേപങ്ങളിലൂടെ ബുര്‍ജീലിന്റെ വരുമാനം 36.7% ഉയര്‍ന്നു. ഉന്നത നിലവാരമുള്ള പരിചരണം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിനായി യുഎഇയിലെ തന്നെ ഏറ്റവും വലിയ കാന്‍സര്‍ നെറ്റ് വര്‍ക്കുകളില്‍ ഒന്നായ ബുര്‍ജീല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് അല്‍ ഐന്‍, ഷാര്‍ജ, ഒമാന്‍ എന്നിവിടങ്ങളില്‍ തുറന്നതോടൊപ്പം ദുബൈയിലെ അഡ്വാന്‍സ്ഡ് കെയര്‍ ഓങ്കോളജി സെന്റര്‍ ഏറ്റെടുക്കുകയും ചെയ്തു. ബുര്‍ജീലിന്റെ സംയുക്ത സംരംഭമായ അല്കല്മയിലൂടെ ആരംഭിച്ച റീജിയണല്‍ മെന്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോം, എഡി പോര്‍ട്സ് ഗ്രൂപ്പുമായി ചേര്‍ന്നുള്ള ഡോക്ടൂര്‍, സ്പെഷ്യലൈസ്ഡ് സെന്ററുകളും വളര്‍ച്ചയില്‍ പങ്കു വഹിച്ചു. രോഗി-ഡോക്ടര്‍ അനുപാതം, ഫോര്‍മുലറി മാനേജ്മെന്റ്, ചെലവ് നിയന്ത്രണം എന്നിവയിലെ പ്രകടമായ പുരോഗതിയാണ് നേട്ടങ്ങള്‍ക്ക് നിദാനമായതെന്ന് ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോണ്‍ സുനില്‍ പറഞ്ഞു.