
ഗസ്സയില്‍ കൊല്ലപ്പെട്ട അനസ് ധീരനായ മാധ്യമ പ്രവര്ത്തകന്
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയാ ഉപകരണങ്ങളില്ലെന്ന് തുറന്ന പറഞ്ഞ ഡോ.ഹാരിസിനെ കുടുക്കാന്‍ പണി തുടങ്ങി. യൂറോളജി വിഭാഗത്തിലെ മോഡിലോസ്കോപ് ഉപകരണം കണ്ടെത്തിയതായി കോളജ് പ്രിന്‍സിപ്പലും സൂപ്രണ്ടും ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡോ.ഹാരിസിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന രീതിയിലായിരുന്നു ഇരുവരും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. ഡോ.ഹാരിസ് ഉപയോഗിച്ചിരുന്ന മുറിയില്‍ നിന്നും ഉപകരണം കിട്ടിയെന്നാണ് പറയുന്നത്. ഡോ.ഹാരിസ് അവധിയിലായിരുന്ന ദിവസം മുറി കുത്തിതുറന്നാണ് പ്രിന്‍സിപ്പലും സംഘവും പരിശോധന നടത്തിയത്. ഈ ഉപകരണം കാണാനില്ലെന്ന് ഡോ.ഹാരിസ് നേരത്തെ അറിയിച്ചിരുന്നു. ഡോക്ടറുടെ മുറിയില്‍ ആദ്യം പരിശോധിച്ചപ്പോള്‍ ഈ ബോക്സ് കണ്ടെത്തിയിരുന്നില്ല. പിന്നീട് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്നാണ് ഇപ്പോള്‍ പറയുന്നത്. പ്രിന്‍സിപ്പലിന്റെ പരിശോധനക്കായി തന്റെ ഓഫീസ് മുറി തുറന്നതിലും മറ്റൊരു പൂട്ടിട്ട് പൂട്ടിയതിലും ഗൂഢാലോചനയുണ്ടെന്നും തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ഡോ.ഹാരിസ് ആരോപിച്ചു. എന്നാല്‍ ഡോക്ടറുടെ ഓഫീസ് മുറി തുറന്നത് പരിശോധനയുടെ ഭാഗമായെന്നാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് ഉപകരണങ്ങളില്ലെന്നും ശസ്ത്രക്രിയകള്‍ മുടങ്ങുന്നതായും മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞ ഡോ.ഹാരിസിനെതിരെ ആരോഗ്യമന്ത്രി വീണാജോര്‍ജും മെഡിക്കല്‍ കോളജിലെ ചില ഡോക്ടര്‍മാരും രംഗത്തുവന്നിരുന്നു. ഈ വിഷയത്തില്‍ ഡോ.ഹാരിസിനെ കുടുക്കാന്‍ അപ്പോള്‍ തന്നെ ഗൂഢാലോചന തുടങ്ങിയിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും സൂപ്രണ്ടും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡോ.ഹാരിസ് കുറ്റക്കാരനെന്ന മട്ടിലാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഇതുവരെ അനങ്ങാതിരുന്ന മെഡിക്കല്‍ കോളജ് സിസ്റ്റം ഇപ്പോള്‍ അനങ്ങി തുടങ്ങിയിരിക്കുകയാണ്. പൊതുസമൂഹത്തിന് മുന്നില്‍ വഷളായ മെഡിക്കല്‍ കോളജ് സംവിധാനത്തെ എങ്ങനെയും ന്യായീകരിച്ച് താങ്ങി നിര്‍ത്താന്‍ മന്ത്രിയും പരിവാരങ്ങളും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ അന്വേഷണവും ഡോ.ഹാരിസിനെ ഒറ്റപ്പെടുത്തി ആക്രമിച്ച് പ്രതിയാക്കാനുള്ള ശ്രമവും. സാധാരണക്കാരായ രോഗികള്‍ക്ക് വേണ്ടി സംസാരിച്ചു എന്ന കുറ്റം മാത്രമാണ് ഡോ.ഹാരിസ് ചെയ്തത്. ഡോക്ടറുടെ വെളിപ്പെടുത്തല്‍ സംസ്ഥാനത്തെ ആരോഗ്യസംവിധാനത്തിന്റെ സിസ്റ്റം തകര്‍ന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു. അത് മൂടിവെക്കാനുള്ള തിരക്കിട്ട ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.