
ശൈഖ് സായിദ് ഗ്രാന്റ് മോസ്കിന് ആഗോള അംഗീകാരം
തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ സിസ്റ്റം തകര്‍ന്നുവെന്ന് വെളിപ്പെടുത്തിയ ഡോ.ഹാരിസിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും പാവപ്പെട്ട രോഗികള്‍ക്ക് വേണ്ടി സേവനം ചെയ്യുന്ന ഡോക്ടര്‍ക്കെതിരെയുള്ള ഗൂഢ നീക്കത്തില്‍ നിന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പിന്മാറണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഡോക്ടര്‍ക്ക് എല്ലാ പിന്തുണയും നല്‍കും. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്ത് സാധാരണക്കാരായ രോഗികളെ സേവിക്കുന്ന വ്യക്തിയാണ് ഡോ.ഹാരിസ്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് സംവിധാനമില്ലെന്നും ശസ്ത്രക്രിയകള്‍ മുടങ്ങുന്നതായും ഡോ.ഹാരിസ് തുറന്നു പറഞ്ഞിരുന്നു. അതിനാണ് അദ്ദേഹത്തെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിക്കുന്നത്. യു.പിയില്‍ ഡോ.കഫീല്‍ഖാനെ പിന്തുണച്ച ഇടതുപക്ഷം അതിന് വിരുദ്ധമായി, ഇപ്പോള്‍ സമാനമായ രീതിയില്‍ പാവപ്പെട്ട രോഗികളെ സഹായിക്കുന്ന ഡോ.ഹാരിസിനെ ആക്രമിക്കാന്‍ കൂട്ടുനില്‍ക്കരുതെന്നും വി.ഡി സതീശന്. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും സൂപ്രണ്ടും നടത്തിയ വാര്‍ത്താസമ്മേളനം വ്യക്തമായ തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്നും വി.ഡി സതീശന് പറഞ്ഞു. അതേസമയം ഡോ.ഹാരിസിനെ ഒറ്റെപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് കെജിഎംസിടിഎ നേതാവ് ഡോ.റോസ്ന ബീഗം പറഞ്ഞു. സംഘടന ഡോക്ടര്‍ക്കൊപ്പമാണ്. ഇക്കാര്യത്തില്‍ സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടത്. പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും അവര്‍ പറഞ്ഞു.