
ശൈഖ് സായിദ് ഗ്രാന്റ് മോസ്കിന് ആഗോള അംഗീകാരം
ദുബൈ: ഒക്ടോബര്‍ 1 മുതല്‍ എമിറേറ്റ്സ് വിമാനങ്ങളില്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. പവര്‍ ബാങ്കുകള്‍ വിമാനങ്ങളില്‍ കൊണ്ടുപോകുന്നതിന് പുതിയ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയതിന്റെ ഭാഗമാണിത്. എമിറേറ്റ്സ് ഉപഭോക്താക്കള്‍ക്ക് 100 വാട്ട് മണിക്കൂറില്‍ താഴെയുള്ള ഒരു പവര്‍ ബാങ്ക് ഓണ്‍ബോര്‍ഡില്‍ കൊണ്ടുപോകാന്‍ അനുമതിയുണ്ട്. അതേസമയം ഏതെങ്കിലും ഉപകരണങ്ങള്‍ ഓണ്‍ബോര്‍ഡില്‍ ചാര്‍ജ് ചെയ്യാന്‍ പവര്‍ ബാങ്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. വിമാനത്തിന്റെ പവര്‍ സപ്ലൈ ഉപയോഗിച്ച് ഒരു പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യുന്നതും അനുവദനീയമല്ല.
പവര്‍ ബാങ്കുകള്‍ വിമാനത്തിലെ ഓവര്‍ഹെഡ് സ്റ്റൗജ് ബിന്നില്‍ വെക്കാന്‍ പാടില്ല. ഇനി സീറ്റ് പോക്കറ്റിലോ മുന്നിലുള്ള സീറ്റിനടിയിലെ ബാഗിലോ സൂക്ഷിക്കണം. ചെക്കിങ് ലഗേജില്‍ പവര്‍ ബാങ്കുകള്‍ അനുവദനീയമല്ല. പവര്‍ ബാങ്കുകള്‍ വിമാനങ്ങളില്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് കമ്പനി വ്യക്തമാക്കി. ബാറ്ററികളില്‍ ഒരു ഇലക്ട്രോലൈറ്റ് ലായനിയില്‍ സസ്പെന്‍ഡ് ചെയ്ത ലിഥിയം അയോണുകള്‍ അടങ്ങിയിരിക്കുന്നു. ബാറ്ററി അമിതമായി ചാര്‍ജ് ചെയ്യുകയോ കേടാകുകയോ ചെയ്താല്‍, അത് തെര്‍മല്‍ റണ്എവേക്ക് കാരണമാകുമെന്ന് എമിറേറ്റ്സ് പറയുന്നു. ഇത് വേഗത്തിലും അനിയന്ത്രിതമായും താപനില വര്‍ദ്ധനവിന് കാരണമാകുന്നു. ഇത് തീ, സ്ഫോടനങ്ങള്‍, വിഷവാതകങ്ങളുടെ പുറംതള്ളല്‍ തുടങ്ങിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും പറയുന്നു.