
ശൈഖ് സായിദ് ഗ്രാന്റ് മോസ്കിന് ആഗോള അംഗീകാരം
മോസ്കോ: വ്യാപാര, നിക്ഷേപ മേഖലകളില്‍ ഉഭയകക്ഷി കരാറില്‍ ഒപ്പുവച്ച് റഷ്യയും യുഎഇയും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ റഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കരാര്‍. ശൈഖ് മുഹമ്മദ് റഷ്യന്‍ ഫെഡറേഷന് പ്രസിഡന്റ് വഌഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും, പൊതു താല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. സമ്പദ്വ്യവസ്ഥ, വ്യാപാരം, നിക്ഷേപം, ബഹിരാകാശം, ഊര്‍ജ്ജം എന്നീ മേഖലകളിലും, ഇരു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തും. യുഎഇ-റഷ്യ ബന്ധം പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമാണെന്നും 50 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന ആഴത്തിലുള്ളതും ക്രിയാത്മകവുമായ ബന്ധത്തെക്കുറിച്ച് പ്രസിഡന്റ് പ്രസ്താവിച്ചു. അറബ് ലോകവുമായുള്ള റഷ്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ പുടിന്റെ നിര്‍ദ്ദേശപ്രകാരം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന റഷ്യ-അറബ് ഉച്ചകോടിയുടെ പ്രാധാന്യത്തെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്തു. സ്ഥിരതയും സുരക്ഷയും ലക്ഷ്യമാക്കി ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ഫല്തീനില് നീതിയുക്തവും ശാശ്വതവുമായ പരിഹാരത്തിന്റെ ആവശ്യകത ഇരുനേതാക്കളും അടിവരയിട്ടു. റഷ്യയ്ക്കും ഉക്രെയ്നും ഇടയില്‍ 4,000ത്തിലധികം തടവുകാരെ കൈമാറുന്നതിനുള്ള യുഎഇയുടെ മധ്യസ്ഥതയ്ക്ക് സൗകര്യമൊരുക്കിയതിന് പുടിനോട് ശൈഖ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി. ഈ മാനുഷിക ശ്രമം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള യുഎഇയുടെ സന്നദ്ധത ഊന്നിപ്പറഞ്ഞു. യുഎഇ പ്രസിഡന്റിനും പ്രതിനിധി സംഘത്തിനും പുടിന് ഉച്ചഭക്ഷണം സംഘടിപ്പിച്ചു.
ഇരു രാജ്യങ്ങളും വ്യാപാര സേവന, നിക്ഷേപ കരാറിലാണ് (ടിസിഐഎ) ഒപ്പുവച്ചത്. യുഎഇയെ പ്രതിനിധീകരിച്ച് വിദേശ വ്യാപാര മന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയും റഷ്യയെ പ്രതിനിധീകരിച്ച് സാമ്പത്തിക വികസന മന്ത്രി മാക്സിം റെഷെത്നിക്കോവുമാണ് കരാറില്‍ ഒപ്പുവച്ചു.