
ശൈഖ് സായിദ് ഗ്രാന്റ് മോസ്കിന് ആഗോള അംഗീകാരം
ദുബൈ: കാറുകള്‍ക്ക് മുകളില്‍ കയറി പൊതുനിരത്തുകളില്‍ ‘ഔറ ഫാമിംഗ്’ സ്റ്റണ്ടുകള്‍ നടത്തിയതിന് രണ്ട് ഡ്രൈവര്‍മാര്‍ക്ക് ദുബൈ പൊലീസ് 50,000 ദിര്‍ഹം പിഴ ചുമത്തി. അവരുടെ വാഹനങ്ങള്‍ പിടിച്ചെടുത്തു. ഒരാള്‍ തന്റെ ഓണ്‍ലൈന്‍ ജനപ്രീതി വര്ദ്ധിപ്പിക്കുന്നതിനായിാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഓടുന്ന കാറിന്റെ മുകളില്‍ കയറി ബോട്ട് തുഴയുന്നതുപോലെ കൈകള്‍ വശങ്ങളിലേക്ക് വീശി നൃത്തം ചെയ്യുന്നതായിരുന്നു രംഗം.
മറ്റൊരാള്‍ ഇതേപോലെ സോഷ്യല്‍ മീഡിയ ട്രെന്‍ഡിനായി ഓടുന്ന വാഹനത്തിന്റെ ബോണറ്റിനുള്ളില്‍ കയറി നിന്ന് നൃത്തം ചെയ്യുന്ന രംഗമായിരുന്നു-ഇത് രണ്ടും ദുബൈ പൊലീസ് പങ്കിട്ട വീഡിയോയില്‍ കാണാം. ഇത്തരം അശ്രദ്ധമായ പെരുമാറ്റം ഡ്രൈവര്‍മാരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും ഇത് ഗതാഗത നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ഇത് സഹിക്കാന്‍ കഴിയില്ലെന്നും ദുബൈ പൊലീസ് ബ്രിഗേഡിയര്‍ ജുമാ സലേം ബിന്‍ സുവൈദാന്‍ പറഞ്ഞു. അപകടകരമായ വാഹന സ്റ്റണ്ടുകളോടുള്ള ദുബൈ പൊലീസിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതു റോഡുകള്‍ സ്റ്റണ്ട് വേദികളല്ല, അത്തരം അപകടകരമായ പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ഒരുതരത്തിലും സ്വീകാര്യമല്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രവൃത്തികള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊലീസ് ഐ സേവനത്തിലൂടെയോ 901 എന്ന നമ്പറിലോ വിളിച്ച് അറിയിക്കണമെന്ന് പൊലീസ് ഉണര്‍ത്തി. യുഎഇയില്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് കര്‍ശനമായ ശിക്ഷകളില്‍ ഒന്നാണ്. പലപ്പോഴും കനത്ത പിഴകളും ബ്ലാക്ക് പോയിന്റുകളും ഉള്‍പ്പെടുന്നു. പിടിച്ചെടുത്ത വാഹനങ്ങള്‍ പിഴ കാലയളവില്‍ ഉപയോഗിക്കാന്‍ പാടില്ല. സോഷ്യല്‍ മീഡയയില്‍ ഒരു വ്യക്തിയുടെ പെരുമാറ്റത്തെയും ഇഷ്ടപ്പെട്ട വൈബ്, വ്യക്തിത്വം എന്നിവയെ വിവരിക്കാന്‍ ‘ഔറ’ എന്ന പദം ഉപയോഗിക്കുന്നു. ഒരാളുടെ ഔറ മികച്ചതാണെങ്കില്‍ അയാള്‍ക്ക് കൂടുതല്‍ ഔറ പോയിന്റുകള്‍’ ലഭിക്കും. ഇത് തിരിച്ചും ബാധകമാണ്. ലജ്ജാകരമോ ഇഷ്ടപ്പെടാത്തതോ ആയ എന്തെങ്കിലും ചെയ്താല്‍ അവര്‍ക്ക് ഔറ പോയിന്റുകള്‍ നഷ്ടപ്പെടും.