
ശൈഖ് സായിദ് ഗ്രാന്റ് മോസ്കിന് ആഗോള അംഗീകാരം
ഷാര്‍ജ: യുഎഇ, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയതായി എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ആഗസ്ത് 29 മുതല്‍ സെപ്റ്റംബര്‍ 7 വരെ ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഈ മത്സരങ്ങള്‍ നടക്കുക. 2025 സെപ്റ്റംബറില്‍ യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിനുള്ള ഒരുക്കമെന്ന നിലയിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള മികച്ച ക്രിക്കറ്റ് ടീമുകള്‍ക്ക് ഇതൊരു പരിശീലന കളരിയായി മാറും. ടൂര്‍ണമെന്റ് കാണാന്‍ വലിയ ജനക്കൂട്ടം എത്തുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ഏഷ്യയില്‍ നിന്നുള്ള ടീമുകള്‍ക്ക് തങ്ങളുടെ പ്രകടനം കാഴ്ചവെക്കാനുള്ള അവസരമായി മാറും ഈ ടൂര്‍ണമെന്റ്.
പങ്കെടുക്കുന്ന ടീമുകള്‍ക്ക് മികച്ച അനുഭവം നേടാനും വരാനിരിക്കുന്ന മത്സരത്തിനായി അവരുടെ കഴിവുകളും ഫിറ്റ്നസും മെച്ചപ്പെടുത്താനും സഹായിക്കും. വരാനിരിക്കുന്ന ഏഷ്യന്‍ കപ്പ് സ്റ്റേഡിയങ്ങളിലും സ്പോര്‍ട്സ് ചാനലുകളിലെ തത്സമയ സംപ്രേക്ഷണങ്ങളിലൂടെയും വലിയൊരു ജനക്കൂട്ടത്തെ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടൂര്‍ണമെന്റിനെ ഏറ്റവും ആവേശകരമാ്ക്കുക ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരാഗത വൈര്യമായിരിക്കും. സമീപകാല മെച്ചപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ഏഷ്യയിലെ ചില മികച്ച ടീമുകളുമായി മത്സരിക്കാനും യുഎഇ ക്രിക്കറ്റ് ടീം പരിശ്രമത്തിലാണ്.