വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

ദുബൈ: മദ്യപിച്ച് വാഹമോടിച്ചയാള്ക്ക് ദുബൈ കോടതി 25,000 ദിര്‍ഹം പിഴ ചുമത്തി. വാഹനം ഓടിച്ച ആളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തു.
കുറ്റം സമ്മതിച്ച ഏഷ്യന്‍ പൗരന്റെ ഡ്രൈവിംഗ് ലൈസന്‍സ് മൂന്ന് മാസത്തേക്കാണ് സസ്പെന്റ് ചെയ്തിട്ടുള്ളത്. പെര്‍മിറ്റ് ഇല്ലാതെയാണ് ഇയാള്‍ മദ്യപിച്ചത്. നിയമവിരുദ്ധമായി മദ്യം കഴിക്കുക, മദ്യപിച്ച് വാഹനമോടിക്കുക, പൊതു സ്വത്തിന് നാശനഷ്ടം വരുത്തുക എന്നീ മൂന്ന് കുറ്റങ്ങളാണ് പ്രോസിക്യൂട്ടര്‍മാര്‍ അദ്ദേഹത്തിനെതിരെ ചുമത്തിയത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും പൊതു റോഡിലെ ഒരു ലോഹ തൂണില്‍ ഇടിച്ച് തൂണിനും കാറിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു.


