
ആഗസ്ത് 25 യുഎഇ അപകടരഹിത ദിനം; 4 ബ്ലാക്ക് പോയിന്റുകള്‍ നീക്കം ചെയ്യും
തൃശൂര്‍: തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേടില്‍ ഉന്നതതല ഗൂഢാലോചനയെന്ന് കെ. മുരളീധരന്. മോദിയുടെ തൃശൂര്‍ സന്ദര്‍ശനം മുതല്‍ ഗൂഡാലോചനകള്‍ നടന്നു. ഇലക്ഷന് ഫലം അറിഞ്ഞതിനുശേഷം സുരേഷ് ഗോപി തൃശൂരിലെത്തിയാല്‍ മതിയെന്നായിരുന്നു അമിത് ഷായുടെ നിര്‍ദ്ദേശം. ഇത് ഒരു സിനിമാ നിര്‍മാതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് വോട്ടെണ്ണല്‍ ദിവസം സുരേഷ് ഗോപി തൃശൂരില്‍ ഉണ്ടാകാതെ പോയത്. തൃശൂരിലെ വോട്ട് ക്രമക്കേട് ആരോപണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കെ മുരളീധരന് ആവശ്യപ്പെട്ടു. തൃശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേടില്‍ പരാതി നല്കിയപ്പോള് കളക്ടര്‍ നിഷേധാത്മക സമീപനം സ്വീകരിച്ചെന്നും മുരളീധരന് പറഞ്ഞു. ബിജെപി ഗൂഢാലോചന നടത്തി തൃശൂരിലെ ജനവിധി അട്ടിമറിച്ചതായും അദ്ദേഹം പറഞ്ഞു. ഇടതുസ്ഥാനാര്‍ത്ഥി സിപിഐയിലെ വി.എസ് സുനില്‍കുമാറും വോട്ടര്‍പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി പറയുന്നുണ്ട്.
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് വിവാദം നടക്കുന്നതിനിടെ അത് ശരിവെക്കും വിധം ഒരു വീട്ടമ്മയും രംഗത്തുവന്നു. പൂങ്കുന്നത്തെ കാപ്പിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റില്‍ തങ്ങളുടെ മേല്‍വിലാസത്തില്‍ ആറ് കള്ളവോട്ടുകള്‍ ചേര്‍ത്തെന്നാണ് വീട്ടമ്മയുടെ വെളിപ്പെടുത്തല്‍. നേരത്തെ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് പറുന്നത്. കൂടാതെ സമീപ പഞ്ചായത്തുകളിലെയും പാലക്കാട് ജില്ലയിലെ ആലത്തൂര്‍ മണ്ഡലത്തിലെയും ബിജെപിയുടെ സജീവ പ്രവര്‍ത്തകര്‍ തങ്ങളുടെ വോട്ടുകള്‍ തൃശൂര്‍ മണ്ഡലത്തിലേക്ക് മാറ്റി എന്നും ആക്ഷേപമുണ്ട്.