
യമനില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായി മസ്കത്ത് റൂവി കെഎംസിസി
ദുബൈ: യുഎഇയിലുടനീളമുള്ള സ്കൂളുകളുടെ 2025-26 അധ്യയന വര്‍ഷത്തേക്കുള്ള കലണ്ടര്‍ പുറത്തിറക്കി. അവധിയും മറ്റു കാര്യങ്ങളും മുന്‍കൂട്ടി അറിയാന്‍ കഴിയുന്നതിനാല്‍ കുടുംബങ്ങള്‍ക്ക് യാത്രയും ആഘോഷങ്ങളും നേരത്തെ ആസൂത്രണം ചെയ്യാന്‍ കഴിയും. കെഎച്ച്ഡിഎയ്ക്ക് കീഴിലുള്ള ദുബൈയിലെ സ്കൂളുകള്‍ ഉള്‍പ്പെടെ യുഎഇയിലെ എല്ലാ പൊതു, സ്വകാര്യ സ്കൂളുകള്‍ക്കും ബാധകമായ രീതിയിലാണ് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം കലണ്ടര്‍ പുറത്തിറക്കിയിട്ടുള്ളത്. 2025 ആഗസ്ത് 25 തിങ്കളാഴ്ച പുതിയ സ്കൂള്‍ വര്‍ഷം ആരംഭിക്കും. ടേം ആരംഭിക്കുന്നതിനും അവസാനിക്കുന്നതിനും ടേം ഇടവേളകള്‍ക്കും ഏകീകൃത തീയതികള്‍ നിശ്ചയിച്ചിട്ടുണ്ട്. സെപ്തംബര്‍ ആരംഭ കലണ്ടര്‍ പിന്തുടരുന്ന സ്കൂളുകള്‍ക്ക് ഷെഡ്യൂള്‍ ഇതാണ്:
അധ്യയന വര്‍ഷത്തിന്റെ ആരംഭം ആഗസ്ത് 25. ആദ്യ ടേമിന്റെ അവസാനം-ശീതകാല അവധി: ഡിസംബര്‍ 8, 2025-ജനുവരി 4, 2026 ആയിരിക്കും. ജനുവരി 5ന് ക്ലാസുകള്‍ പുനരാരംഭിക്കും. വസന്തകാല അവധി മാര്‍ച്ച് 16 മുതല്‍ 29 വരെ. മാര്‍ച്ച് 30ന് ക്ലാസുകള്‍ പുനരാരംഭിക്കും. അധ്യയന വര്‍ഷം അവസാനിക്കുന്നത് 2026 ജൂലൈ 3ന്. എല്ലാ സ്കൂളുകളും അംഗീകൃത കലണ്ടര്‍ കര്‍ശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്കൂളിന്റെ അവസാന ദിവസം വരെ വിദ്യാര്‍ത്ഥികള്‍ ഹാജരാകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഓരോ ടേമിന്റെയും അവസാന ആഴ്ചയില്‍ അന്തിമ വിലയിരുത്തലുകള്‍ നടത്തുകയോ പാഠ്യപദ്ധതി ആവശ്യകതകള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യുന്നത് ഇതില്‍ ഉള്‍പ്പെടുന്നു.
ദുബൈ നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി അക്കാദമിക് കലണ്ടര്‍ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കും. ദുബൈയിലെ എല്ലാ സ്വകാര്യ സ്കൂളുകളും അക്കാദമിക് വര്‍ഷത്തിന്റെ ആരംഭത്തിനും അവസാനത്തിനും അംഗീകൃത തീയതികള്‍ പാലിക്കണം. അതുപോലെ ശൈത്യകാലം, വസന്തകാലം, വേനല്‍ക്കാല അവധികള്‍ എന്നിവയും പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ഏപ്രിലില്‍ ആരംഭിക്കുന്ന ദുബൈയിലെ സ്വകാര്യ സ്കൂളുകള്‍ 2025-2026 അക്കാദമിക് വര്‍ഷം (ഇന്ത്യന്‍ പാഠ്യപദ്ധതി സ്കൂളുകള്‍) ആഗസ്ത് 25ന് വേനല്‍ക്കാല അവധിക്ക് ശേഷം ക്ലാസുകള്‍ പുനരാരംഭിക്കും. ഡിസംബര്‍ 15ന് ശൈത്യകാല അവധി ആരംഭിക്കും. ജനുവരി 5, 2026: ശൈത്യകാല അവധിക്ക് ശേഷം ക്ലാസുകള്‍ തുടങ്ങും.
മാര്‍ച്ച് 31, 2026: അധ്യയന വര്‍ഷം അവസാനിക്കും. ദുബൈയില്‍ സെപ്തംബറില്‍ ആരംഭിക്കുന്ന സ്കൂളുകള്‍ വേനലവധിക്ക് ശേഷം ആഗസ്ത് 25ന് ക്ലാസുകള്‍ പുനരാരംഭിക്കും. എല്ലാ സ്കൂളുകളിലും ഡിസംബര്‍ 8, 2025: ശൈത്യകാല അവധി ആരംഭിക്കും. ജനുവരി 5, 2026: ശൈത്യകാല അവധിക്ക് ശേഷം ക്ലാസുകള്‍ പുനരാരംഭിക്കും. മാര്‍ച്ച് 16, 2026: വസന്തകാല അവധി തുടങ്ങും. മാര്‍ച്ച് 30, 2026: ക്ലാസുകള്‍ പുനരാരംഭിക്കും. ജൂലൈ 3, 2026: അക്കാദമിക വര്‍ഷാവസാനം.