
യമനില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് തുണയായി മസ്കത്ത് റൂവി കെഎംസിസി
അബുദാബി: ചൈനയിലെ ചെങ്ഡുവില്‍ നടന്ന വേള്‍ഡ് ഗെയിംസ് ജിയുജിറ്റ്സു ചാമ്പ്യന്‍ഷിപ്പില്‍ യുഎഇ താരങ്ങള്‍ക്ക് മൂന്ന് മെഡലുകള്‍. ഗെയിംസിന്റെ രണ്ടാം ദിവസത്തെ മത്സരങ്ങളിലാണ് ദേശീയ ടീമിലെ വീരന്മാര് മൂന്ന് മെഡലുകള്‍ നേടിയത്. അയോധന കലയായ ജിയുജിറ്റ്സുവില്
പോര്‍ച്ചുഗല്‍, ദക്ഷിണ കൊറിയ, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള എതിരാളികള്‍ക്കെതിരെ ശക്തമായ പോരാട്ടങ്ങള്‍ നടത്തിയാണ് യുഎഇ താരം സയീദ് അല്‍ കുബൈസി 85 കിലോഗ്രാമില്‍ താഴെ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. 77 കിലോഗ്രാമില്‍ താഴെ വിഭാഗത്തില്‍ മെഹ്ദി അല്‍ അവ്ലാക്കി വെള്ളി നേടി. കൂടാതെ 69 കിലോഗ്രാമില്‍ താഴെ വിഭാഗത്തില്‍ മുഹമ്മദ് അല്‍ സുവൈദി വെള്ളയും നേടി. ഒളിമ്പിക് ഗെയിംസില്‍ ഇതുവരെ ഉള്‍പ്പെടുത്താത്ത കായിക ഇനങ്ങളുടെ ആഗോള പ്രദര്‍ശനമായിരുന്നു. ഈ മാസം 7 മുതല്‍ 17 വരെ ചൈനീസ് നഗരത്തില്‍ നടക്കുന്ന വേള്‍ഡ് ഗെയിംസിന്റെ 12ാമത് പതിപ്പില്‍ 118 രാജ്യങ്ങളില്‍ നിന്നുള്ള ഏകദേശം 5,000 അത്ലറ്റുകള് 34 കായിക ഇനങ്ങളിലായി മത്സരിക്കുന്നു. ഇത് ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര കായിക ഇനങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്. യുഎഇയിലെ ജിയുജിറ്റ്സു അതിന്റെ മികവും എല്ലാ അവസരങ്ങളിലും വിജയിക്കാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ടെന്ന് യുഎഇയിലെ ജിയുജിറ്റ്സു ഫെഡറേഷന്റെ വൈസ് ചെയര്മാന് മുഹമ്മദ് സലേം അല്‍ ദഹേരി പറഞ്ഞു. കായികരംഗത്തിന്റെ തുടര്‍ച്ചയായ വളര്‍ച്ചയും ആഗോള തലങ്ങളില്‍ ദേശീയ ടീമിന്റെ നേട്ടങ്ങളും ഇതിന് പിന്തുണ നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള മികച്ച റാങ്കുള്ള മത്സരാര്‍ത്ഥികളുടെ സാന്നിധ്യം കണക്കിലെടുക്കുമ്പോള്‍ ഈ ഫലം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. അത്ലറ്റുകളെ ഉയര്‍ന്ന തലത്തില്‍ എത്തിക്കാനുള്ള ഫെഡറേഷന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ വിജയമാണെന്നും അല്‍ദഹേരി കൂട്ടിച്ചേര്‍ത്തു. ഇന്ന് ഇമാറാത്തി അത്ലറ്റുകള് ഓപ്പണ്‍ വെയ്റ്റ് വിഭാഗത്തില്‍ മത്സരിക്കും. പുരുഷ വിഭാഗത്തില്‍ മെഹ്ദി അല്‍ അവ്ലാക്കി, സയീദ് അല്‍ കുബൈസി, മുഹമ്മദ് അല്‍ സുവൈദി എന്നിവരും വനിതാ വിഭാഗത്തില്‍ അസ്മ അല്‍ഹൊസാനി, ഷംസ അല്‍ അമ്രി, ഷമ്മ അല്‍ കല്‍ബാനി എന്നിവരും രംഗത്തുണ്ടാവും.