
ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇന്ത്യ ഉത്സവിന് തുടക്കം;17000 കോടി രൂപയുടെ ഉല്പന്നങ്ങള്
ന്യൂഡല്‍ഹി: ലോകത്ത് ഭീകരവാദവും സ്വേച്ഛാധിപത്യവും പ്രോത്സാഹിപ്പിക്കുന്നത് അമേരിക്കയാണെന്ന് ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മിശിഹ എന്ന മുഖംമൂടി ധരിച്ച് അമേരിക്ക ലോകത്ത് ഭീകരതയെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ ഒരു എഡിറ്റോറിയലില്‍ പറഞ്ഞു. അധിക തീരുവ ചുമത്തി ഇന്ത്യയെ അടിച്ചമര്‍ത്താനാണ് ട്രംപ് ശ്രമിക്കുന്നത്. വ്യാപാര യുദ്ധങ്ങളും താരിഫുകളും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള പുതിയ ഉപകരണങ്ങളാണ്. ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ അപ്രസക്തവും കാര്യക്ഷമവുമല്ലെന്നും RSS മുഖപത്രം വിമര്‍ശിച്ചു. സൈനിക ശക്തിയിലും സാമ്പത്തിക ചൂഷണത്തിലും അധിഷ്ഠിതമായ അമേരിക്ക ലോകക്രമം തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും പത്രം ചൂണ്ടിക്കാട്ടി. ലോകമഹായുദ്ധം അവസാനിച്ചതിനുശേഷം ലിബറല്‍ ലോകക്രമം എന്നെന്നേക്കുമായി വിജയിച്ചുവെന്നും, ലോകമെമ്പാടും ജനാധിപത്യം, സ്ഥിരത, സമാധാനം എന്നിവ കൈവന്നുവെന്നും അനുമാനിക്കപ്പെട്ടു. എന്നാല്‍ ഇന്നത്തെ സ്ഥിതി വളരെ വ്യത്യസ്തമാണ്. നിലവിലുള്ള വ്യവസ്ഥിതിക്ക് നേരെ ചൈന ഒരു പ്രധാന വെല്ലുവിളിയായി ഉയര്‍ന്നുവരുന്നതായും പത്രം ചൂണ്ടിക്കാട്ടി. ട്രംപ് ഭരണകൂടം ഇന്ത്യയ്ക്കുമേലുള്ള താരിഫുകള്‍ സംബന്ധിച്ച് ആര്‍എസ്എസ് ഇതുവരെ മൗനം പാലിച്ചിരുന്നു. ഹ്രസ്വകാല രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി, ഭാരതത്തിനുള്ളിലെ ചില കളിക്കാര്‍ നവകൊളോണിയലിസ്റ്റുകളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നു. എല്ലാ നിര്‍ദ്ദിഷ്ട ആഗോളവല്ക്കരണങ്ങളും അമേരിക്കന്‍ വിപണി ആഗോളവല്ക്കരണമോ, ഇസ്ലാമിക മത ആഗോളവല്ക്കരണമോ, കമ്മ്യൂണിസ്റ്റ് ആഗോളവല്ക്കരണമോ ആകട്ടെ ലോകമെമ്പാടും ഒരു ഏകീകൃത സമീപനം അടിച്ചേല്‍പ്പിക്കുന്ന കോളനിവല്‍ക്കരണത്തിന്റെ രൂപങ്ങളല്ലാതെ മറ്റൊന്നുമല്ലെന്നും ഓര്‍ഗനൈസര്‍ എഡിറ്റോറിയലില്‍ പറഞ്ഞു.
നാളിതുവരെയും അമേരിക്കക്കെതിരെ ആര്‍എസ്എസോ ബിജെപിയോ വിമര്‍ശനപരമായി ചിന്തിക്കുകയോ പറയുകയോ ചെയ്തിട്ടില്ല. മോദിക്ക് അമേരിക്ക പ്രിയപ്പെട്ട രാജ്യവും ട്രംപ് മൈ ഫ്രണ്ടും ആയിരുന്നു. അറബ് ലോകത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിക്രമത്തെ സംഘ്പരിവാര്‍ ശക്തികള്‍ പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഗസ്സയില്‍ നടക്കുന്ന വംശഹത്യക്കെതിരെ ലോകം മുഴുവനും പ്രതികരിക്കുമ്പോള്‍ ഇന്ത്യ മൗനം പാലിക്കുന്നു. ഇപ്പോള്‍ ട്രംപിന്റെ താരിഫ് യുദ്ധ പ്രഖ്യാപനം ഇന്ത്യക്കെതിരെ തിരിഞ്ഞപ്പോഴാണ് സംഘപരിവാരത്തെ അല്പമെങ്കിലും ഉണര്‍ത്തിയിരിക്കുന്നത്. ലോകത്ത് അമേരിക്കയാണ് തീവ്രവാദവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നതെന്നും രാജ്യങ്ങളെ തമ്മിടിപ്പിക്കാന് ആുയുധം നല്‍കുന്നതെന്നും ലോകം പറയാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോള്‍ മൈ ഫ്രണ്ടിന്റെ അടി കിടിയപ്പോഴാണ് വെളിപാടുണ്ടായിരിക്കുന്നത്.