വീടുകളിലെ പൂന്തോട്ടങ്ങള്‍ക്ക് സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി

അബുദാബി: യുഎഇ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്സ് 2025 ജൂലൈയിലെ ഗതാഗത സ്ഥിതിവിവരക്കണക്കുകള്‍ പുറത്തിറക്കി. യാത്രക്കാരുടെ എണ്ണത്തിലും നെറ്റ്വര്‍ക്ക് വിപുലീകരണത്തിലും മികച്ച വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു. ജൂലൈയില്‍, ഇത്തിഹാദ് 2.0 ദശലക്ഷം യാത്രക്കാരെ വഹിച്ചു. 2024 ജൂലൈയില്‍ 1.7 ദശലക്ഷം യായ്രക്കാര് ആയിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധന. യാത്രക്കാരുടെ ലോഡ് ഫാക്ടര്‍ 90 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ഇത് 89 ശതമാനമായിരുന്നു. ഇത്തിഹാദിന്റെ ഓപ്പറേറ്റിംഗ് ഫ്ലീറ്റ് ഇപ്പോള്‍ 111 വിമാനങ്ങളാണ്. 81 ലക്ഷ്യസ്ഥാനങ്ങളിലേക്കാണ് സര്‍വീസ്. ഒരു വര്‍ഷം മുമ്പ് ഇത് 76 ആയിരുന്നു. വിമാനങ്ങളുടെ എണ്ണത്തിലും റൂട്ട് വികസനത്തിലും എയര്‍ലൈനിന്റെ തുടര്‍ച്ചയായ വളര്‍ച്ചയെ കണക്കുകള്‍ അടിവരയിടുന്നു. ഇത്തിഹാദ് ഈ വര്‍ഷം ഇതുവരെ 12.2 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചു. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17 ശതമാനം വര്‍ധനവാണിത്. 2025 ലെ ഇതുവരെയുള്ള ശരാശരി പാസഞ്ചര്‍ ലോഡ് ഫാക്ടര്‍ 88 ശതമാനമാണ്, മുന്‍ വര്‍ഷത്തെ 86 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍. 12 മാസത്തെ എയര്‍ലൈനിന്റെ മൊത്തം യാത്രക്കാരുടെ എണ്ണം 20.3 ദശലക്ഷത്തിലെത്തി. മേഖലയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വിമാനക്കമ്പനികളില്‍ ഒന്നായി അതിന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിച്ചു. ഇത്തിഹാദിന്റെ പ്രകടനത്തില്‍ ശക്തമായ മുന്നേറ്റം തുടരുന്നതായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അന്റോണോള്‍ഡോ നെവ്സ് പറഞ്ഞു. യാത്രക്കാരുടെ എണ്ണം വര്‍ഷം തോറും 19 ശതമാനം വര്‍ദ്ധിച്ചു. 12 മാസത്തെ റോളിംഗ് ആകെ എണ്ണം 20 ദശലക്ഷം കവിഞ്ഞതായും ഇത് മികച്ച വളര്‍ച്ചയെ സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ആദ്യത്തെ എ321 എല്‍ആര്‍ വരവോടെ ഇത്തിഹാദിന്റെ ഫ്ലീറ്റ് വിപുലീകരണം തുടരുന്നു. ജൂലൈ ഒരു റെക്കോര്‍ഡ് മാസമായിരുന്നു, ഇത്തിഹാദില്‍ അഞ്ച് പുതിയ വിമാനങ്ങള്‍ ഈ മാസത്തില്‍ എത്തി. അതില്‍ രണ്ട് ബോയിംഗ് 787 വിമാനങ്ങള്‍, ഒരു എയര്‍ബസ് എ3501000, ഒരു എ320 എന്നിവ ഉള്‍പ്പെടുന്നു. ഈ പുതിയ വിമാനങ്ങളുടെ വരവ് കമ്പനിയുടെ ആഗോള നെറ്റ്വര്‍ക്കിലുടനീളം വളര്‍ച്ചയ്ക്കും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.