
തീവ്രവാദത്തിന് മതമില്ല
അബുദാബി: ദര്‍ബ് ടോള്‍ സംവിധാനത്തില്‍ മാറ്റം വരുത്തുന്നു. ടോള്‍ സമയത്തിലും മറ്റുമുള്ള മാറ്റങ്ങള്‍ സെപ്തംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്റഗ്രേറ്റഡ് ഗതാഗത കേന്ദ്രം അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ക്കുള്ള പ്രതിമാസ ടോള്‍ സംവിധാനം ഇനി ഉണ്ടായിരിക്കില്ല. വൈകുന്നേരങ്ങളില്‍ ടോള്‍ ഈടാക്കുന്ന സമയം 3 മുതല്‍ 7 മണിവരെയായിരിക്കും. നിലവില്‍ 5 മുതല്‍ 7 മണിവരെയാണ്. രാവിലെയുള്ള ടോള്‍ സമയത്തില്‍ മാറ്റമില്ല. ഞായറാഴ്ചകളിലും ഔദ്യോഗിക പൊതു അവധി ദിവസങ്ങളിലുമുള്ള സൗജന്യം തുടരും. നിലവിലുള്ള പ്രതിദിന, പ്രതിമാസ താരിഫുകള്‍ നിര്‍ത്തലാക്കും. സെപ്തംബര്‍ 1 മുതല്‍ ഓരോ യാത്രക്കും 4 ദിര്‍ഹം ഈടാക്കും. പ്രതിദിനം 16 ദിര്‍ഹവും പ്രതിമാസം 200 ദിര്‍ഹവും അടച്ചാല്‍ എത്രയാത്ര വേണമെങ്കിലും നടത്താമെന്ന നിലവിലെ സംവിധാനം ഇല്ലാതാവും. അര്‍ഹതപ്പെട്ട വിഭാഗത്തില്‍ പെടുന്നവര്‍ക്കും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കുമുള്ള ഇളവുകള്‍ തുടരും. സുഗമമായ ഗതാഗതത്തിനും തിരക്കേറിയ സമയങ്ങളില്‍ പ്രധാന റോഡുകളിലെ ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനുമാണ് പുതിയ പരിഷ്കാരമെന്ന് അതോറ്റിറി വ്യക്തമാക്കി. 2021-ലാണ് ദര്‍ബ് ടോള്‍ സംവിധാനം നടപ്പിലാക്കിയത്. നിലവില്‍ അബുദാബിയില്‍ 8 ടോള്‍ ഗേറ്റുകളുണ്ട്.