
പ്രവാസി കുടുംബങ്ങള്‍ മടങ്ങുന്നു; വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടി
അബുദാബി: ദുബൈയിലേക്ക് പോകുന്ന എമിറേറ്റ്സ് റോഡ് ഇ-611 ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. ആഗസ്ത് 16 ശനിയാഴ്ച പുലര്‍ച്ചെ പുലര്‍ച്ചെ 12 മണി മുതല്‍ ആഗസ്ത് 18 തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെയായിരിക്കും റോഡ് അടച്ചിടുക. ഈ കാലയളവില്‍ ദുബൈയിലേക്കുള്ള രണ്ട് വലത് പാതകളും അടച്ചിടും. കൂടാതെ അല്‍ ഐനിലെ സായിദ് ബിന്‍ സുല്‍ത്താന്‍ സ്ട്രീറ്റിലെയും ഹെസ്സ ബിന്ത് മുഹമ്മദ് സ്ട്രീറ്റിലെയും ഇന്റര്സെക്ഷന് ആഗസ്ത് 16 ശനിയാഴ്ച പുലര്‍ച്ചെ 12 മണി മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 5 മണി വരെയും താല്‍ക്കാലികമായി അടച്ചിടും. എമിറേറ്റ്സ് റോഡില്‍ അറ്റകുറ്റപണികള്‍ നടക്കുന്ന സാഹചര്യത്തിലാണിത്. ആഗസ്ത് 25ന് റോഡ് പൂര്‍ണ സജ്ജമാകുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു.