
ദുബൈയില്‍ ഗതാഗത സംവിധാനം മെച്ചപ്പെടുത്തി ആര്‍ടിഎ; 16 പദ്ധതികള്‍
അബുദാബി: രോഗാവസ്ഥകള്‍ നേരത്തെ കണ്ടെത്താന്‍ നവജാത ശിശുക്കളില്‍ ജനിതക പരിശോധന ആരംഭിച്ച് അബുദാബി. 800 ലധികം ബാല്യകാല അവസ്ഥകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പറയുന്നത്. ഇത്തരത്തിലുള്ള ജനിതക പരിശോധന പരിപാടി ആരംഭിച്ചതായി അബുദാബി ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തില്‍ ഗ്ലോബല്‍ ഹെല്‍ത്ത് കമ്പനിയായ എം 42ന്റെ പങ്കാളിത്തത്തോടെ കനദ് ആശുപത്രിയിലും ദനത് അല്‍ ഇമാറാത്ത് ആശുപത്രിയിലുമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രോഗ്രാമുകളിലൊന്നായ ഈ സംരംഭം 815ലധികം ബാല്യകാല ജനിതക അവസ്ഥകള്‍ നവജാത ശിശുക്കളെ സ്ക്രീന്‍ ചെയ്യുന്നതിലൂടെ കണ്ടെത്താന്‍ കഴിയും. മെറ്റാബോളിക് വൈകല്യങ്ങള്‍, രോഗപ്രതിരോധ ശേഷി കുറവുകള്‍, രക്ത വൈകല്യങ്ങള്‍, സ്പൈനല്‍ മസ്കുലാര്‍ അട്രോഫി പോലുള്ള അപൂര്‍വ രോഗങ്ങള്‍ തുടങ്ങിയ കണ്ടെത്താനാവും. പലതും നേരത്തെയുള്ള ചികിത്സയിലൂടെ നിയന്ത്രിക്കാനും സുഖപ്പെടുത്താനും കഴിയും. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ യുഎഇ പൗരന്മാര്ക്കും അബുദാബിയില്‍ ജനിച്ച ഇമാറാത്തി അമ്മമാരുടെ കുട്ടികള്‍ക്കും ഈ സേവനം ലഭ്യമാണ്. താമസിയാതെ എമിറേറ്റിലെ എല്ലാ പ്രസവ ആശുപത്രികളിലേക്കും ഈ പരിപാടി വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഇത് രോഗപ്രതിരോധ മേഖലയില്‍ അബുദാബിയുടെ മുന്നേറ്റത്തിന് വഴിയൊരുക്കും. അബുദാബി ആരോഗ്യ വകുപ്പ്, എമിറാത്തി ജീനോം കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ചാണ് ഈ സംരംഭം.