
സഊദിയില്‍ വാഹനപകടത്തില്‍ മലയാളി ഉള്‍പ്പെടെ 4 പേര് മരിച്ചു
പാലക്കാട്: സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ സംവരണത്തിന്റെ സാമൂഹിക നീതി അട്ടിമറിക്കപ്പെട്ടുവെന്നും സംവരണത്തിന്റെ പ്രയോജനം ലഭിക്കുന്നത് സവര്‍ണ ഹിന്ദുക്കള്‍ക്കും മുന്നാക്ക ക്രിസ്ത്യാനികള്ക്കുമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. നിലവിലെ സാഹചര്യത്തില്‍ മുസ്ലിംകളും ഈഴവരടക്കമുള്ള പിന്നാക്ക ഹിന്ദുക്കളും പിന്നാക്ക ക്രൈസ്തവരും തഴയപ്പെടുന്നതായും ഹിന്ദു-ക്രൈസ്തവരിലെ സവര്‍ണര്‍ക്ക് മാത്രമാണ് സംവരണത്തിന്റെ ഗുണം ലഭിക്കുന്നതെന്നും പറയുന്നു. സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളജുകളില്‍ എം.ബി.ബി.എസ്, ഡെന്റല്‍ പ്രവേശന അലോട്ട്മെന്റ് ആദ്യഘട്ടം പൂര്‍ത്തീകരിച്ചപ്പോള്‍ ഉള്ള കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മെഡിക്കല്‍, ഡെന്റല്‍ പ്രവേശന അലോട്ട്മെന്റ് ആദ്യഘട്ടം പൂര്‍ത്തീകരിച്ചപ്പോള്‍ മുസ്ലിം സമുദായത്തില്‍പ്പെട്ടവരില്‍ 916 റാങ്കുകാര്‍ വരെയുള്ളവര്‍ മാത്രമാണ് പ്രവേശനം നേടിയത്. അതേസമയം ഈഴവ സമുദായത്തില്‍പ്പെട്ടവരില്‍ 1627 റാങ്ക് വരെ പ്രവേശനം നേടാനായി. മറ്റ് പിന്നാക്ക ഹിന്ദുക്കളുടേയും അവസ്ഥ ഇതിനടുത്ത് തന്നെയാണ്. വിശ്വകര്‍മ വിഭാഗത്തില്‍ 2566 റാങ്ക് വരെ പ്രവേശനം നേടി. പിന്നാക്ക ക്രിസ്ത്യാനികള്‍ക്കിടയില്‍ നിന്ന് 2674 റാങ്ക് വരെയാണ് പ്രവേശനപ്പട്ടികയില്‍ ഇടംപിടിച്ചത്. എന്നാല്‍ സവര്‍ണ സമുദായക്കാര്‍ക്കുള്ള സാമ്പത്തിക സംവരണത്തിലൂടെ സവര്‍ണ ഹിന്ദുക്കള്‍ക്കും മുന്നാക്ക ക്രിസ്ത്യാനികള്‍ക്കും 2842 റാങ്കുകാര്‍ക്ക് വരെ ആദ്യ അലോട്ട്മെന്റില്‍ത്തന്നെ സീറ്റ് നേടാനായി. ജനസംഖ്യയില്‍ 27 ശതമാനത്തോളമുള്ള മുസ്ലിംകള്ക്ക് പ്രഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് വെറും 8 ശതമാനം സംവരണമേയുള്ളൂ. എന്നാല്‍, ജനസംഖ്യയില്‍ പരമാവധി 2223 ശതമാനം മാത്രം വരുന്ന സവര്‍ണ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണമാണ് നിലവില്‍ ലഭിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സവര്‍ണര്‍ക്ക് സംവരണത്തിലൂടെ സീറ്റുകള്‍ ലഭിക്കാന്‍ തുടങ്ങിയതോടെയാണ് സംവരണത്തിനെതിരെയുള്ള പഴിപറച്ചില് ഇല്ലാതായിട്ടുണ്ട്.
ജനസംഖ്യാനുപാതികമായി ഉദ്യോഗരംഗത്തും വിദ്യാഭ്യാസ രംഗത്തും പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാത്തതിനാലാണ് അനീതികളും അസംതൃപ്തികളും നിലനില്‍ക്കുന്നതെന്നും ഇതിന് പരിഹാരമായി രാജ്യത്ത് അടിയന്തരമായി ഒരു ജാതി സെന്‍സസ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ ജാതി, മത, സാമൂഹ്യ വിഭാഗങ്ങളുടേയും സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ സമഗ്രമായ സെന്‍സസ് നടത്തി കൃത്യമായി രേഖപ്പെടുത്തിയാല്‍ ഈ അനീതികള്‍ തിരിച്ചറിയാനും തിരുത്താനും അവസരമൊരുങ്ങും. വോട്ടര്‍പട്ടികയില്‍ പോലും കൃത്രിമം കാണിക്കുന്ന ഇന്നത്തെ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് ഇ്ത സാധ്യമാകുമോ എന്ന് കണ്ടറിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സംവരണത്തിലൂടെ നിലവിലുള്ള സാമൂഹിക സംവരണം അട്ടിമറിക്കപ്പെടുന്നതായി ബല്‍റാമിന്റെ കുറിപ്പ് വ്യക്തമാക്കുന്നു. ജനസംഖ്യാനുപാതികമായി സാമൂഹിക നീതി നടപ്പിലാക്കുന്നതിന് വേണ്ടിയാണ് സംവരണ സംവിധാനം നടപ്പിലാക്കിയിട്ടുള്ളത്. എന്നാല്‍ ജാതി-മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ വ്യാപകമായ കുപ്രചാരണങ്ങള്‍ നടത്തിയാണ് സാമ്പത്തിക സംവരണം ഉള്‍പ്പെടുത്തിയത്. ഇത് നീതി നടപ്പാക്കുന്നില്ല എന്ന് മാത്രമല്ല, കാലങ്ങളിലായി സംവരണം നേടിയ സമുദായങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണ്. ഇതിലൂടെ ഏറ്റവുമധികം അനീതി നേരിടുന്നത് മുസ്ലിം സമുദായമാണ്. ഈ വസ്തുതയാണ് കൃത്യമായ കണക്കുകളിലൂടെ വ്യക്തമാകുന്നത്.