
എമിറേറ്റ്സ് റോഡില്‍ ഒരു ഭാഗം താല്കാലികമായി അടച്ചിടും
ദുബൈ: ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ മുന്നിട്ട് നില്ക്കുന്ന ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് ഇനി കൃത്രിമ ബുദ്ധി സംവിധാനം. വെറും 6 സെക്കന്റുകള്‍ക്കുള്ള ഒരു യാത്രക്കാരന്റെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഗെയ്റ്റിന് പുറത്തേക്ക് വരാന്‍ കഴിയും. യാത്ര എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ മാത്രമല്ല വ്യാജന്മാരെ കണ്ടെത്താനും പുതിയ എഐ സംവിധാനത്തിന് കഴിയും. സംശയാസ്പദമായ പാസ്പോര്‍ട്ടുകളുമായി ആരെങ്കിലും ഗെയ്റ്റിനകത്തേക്ക് പ്രവേശിച്ചാല്‍ അത് കണ്ടെത്താനും ഉടന്‍ തന്നെ അധികൃതറിലേക്ക് റഫര്‍ ചെയ്യാനും കഴിയും. യാത്രക്കാരന് കൗണ്ടറുകള്‍ക്ക് മുന്നില്‍ ക്യൂനില്‍ക്കേണ്ട ആവശ്യമില്ല. രേഖകളുടെ പരിശോധനകളോ, പാസ്പോര്‍ട്ട് സ്കാനുകളോ ഇല്ലാതെ തന്നെ എമിഗ്രേഷന്‍ ഗെയ്റ്റിന് പുറത്തെത്താം. സെന്‍സര്‍ ക്യാമറകള്‍ക്ക് മുന്നില്‍ മുഖം കാണിച്ചാല്‍ മതിയാവും, സെക്കന്റുകള്‍ക്കകം മുഖം സ്കാന്‍ ചെയ്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാത്രക്കാരന് പുറത്തേക്ക് കടക്കാനാവും. ചില ടെര്‍മിനുകളില്‍ പരീക്ഷണാര്‍ത്ഥം നടപ്പാക്കിയ ഈ സംവിധാനം വിജയകരമായിട്ടുണ്ട്. താമസിയാതെ വിമാനത്താവളത്തിലെ എല്ലായിടത്തേക്കും ഇത് വ്യാപിപ്പിക്കും. നേരത്തെ പാസ്പോര്‍ട്ട് സ്കാന്‍ ചെയ്യുന്ന സംവിധാനമായിരുന്നു. അതില്‍ മാറ്റം വരുത്തിയാണ് എഐ സഹായത്തോടെ യാത്രക്കാരന്റെ കണ്ണും മുഖവും സ്കാന്‍ ചെയ്തുള്ള പുതിയ സംവിധാനം നടപ്പാക്കുന്നത്. ഇനി ലൈനുകള്‍ ദീര്‍ഘനേരം കാത്തുനില്‍ക്കേണ്ടതില്ല. സ്കാനറിന് മുന്നിലൂടെ നടന്നാല്‍ മതിയാവും. ഏറ്റവും തിരക്കേറിയ ദുബൈ വിമാനത്താവളത്തില്‍ ഈ സംവിധാനം നടപ്പാക്കുന്നതോടടെ യാത്രകള്‍ കൂടുതല്‍ ലളിതവും സുഗമവുമാക്കും.