
ധാര്‍മികത ഉയര്‍ത്തിപ്പിടിക്കുക: വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിഡന്റ് ശൈഖ് മുഹമ്മദിന്റെ സന്ദേശം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തതായി കെപിപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ വിഷയം കോണ്‍ഗ്രസ് ഗൗരവമായി എടുക്കുന്നു. ആരോപണം വന്നയുടന്‍ രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. അത് മാതൃകാപരമാണ്. ഇക്കാര്യങ്ങള്‍ വിശദമായി മുതിര് നേതാക്കളുമായി ആശയ വിനിമയം നടത്തി. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആര്‍ക്കും നിയമപരമായി പരാതി ലഭിച്ചിട്ടില്ല. എവിടെയും ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് പറയുന്നതില്‍ യാതൊരു ന്യായീകരണവും ഇല്ല. കേരള രാഷ്ട്രീയത്തില്‍ അത്തരമൊരു കീഴ്വഴക്കമില്ല. എഫ്ഐആര്‍ ഉണ്ടായിരുന്നിട്ടും കേസുണ്ടായിട്ടും ആരും രാജിവെച്ച സാഹചര്യമില്ല. അതേസമയം സ്ത്രീകളുടെ അന്തസും അഭിമാനവും കണക്കിലെടുത്ത് രാഹുല്‍ മാങ്കൂട്ടത്തിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യുന്നു. രാജി ആവശ്യപ്പെടുന്നത് എന്തിന് വേണ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. രാജ്യം ഭരിക്കുന്നവര്‍ക്ക് രാജി ആവശ്യപ്പെടാനുള്ള യാതൊരു ധാര്‍മികതയുമില്ല-സണ്ണി ജോസഫ് പറഞ്ഞു.